വീണയാളെ ഓടിയെത്തി എഴുന്നേല്‍പ്പിക്കുന്ന രാഹുലും ഹൃദയാഘാതം വന്നിട്ടും തിരിഞ്ഞു നോക്കാത്ത മോദിയും
ദില്ലി: തന്റെ ചിത്രം പകര്‍ത്തുന്നതിനിടെ കാല് തെന്നി താഴെ വീണ ഫോട്ടോഗ്രാഫര്ക്കരികിലേക്ക് ഓടിയെത്തി അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
This video from Odhisa today. Look at how CP @RahulGandhi ran to pick up the photographer who fell. Now compare this with the time a cop passed out while Modi was giving a speech. He turned, saw, pretended like nothing happened and continued with his speech. pic.twitter.com/JMOnx0sigJ
— Hasiba 🌈 (@HasibaAmin) January 25, 2019
ഭുവനേശ്വര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഫോട്ടോഗ്രാഫര്‍ കാല്‍വഴുതി സ്റ്റെപ്പിന് താഴേക്ക് വീണത്. ഉടന്‍ തന്നെ രാഹുല്‍ ഗാന്ധി ഇറങ്ങി വന്ന് ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേല്‍പ്പിച്ച് ആശ്വസിപ്പിക്കുന്ന് സോഷ്യല്‍ മീഡിയയില്‍ വീഡിയോയില്‍ വ്യക്തമാണ്.
രാഹുലിന്റെ ഈ നടപടിയെ അഭിനന്ദിക്കുന്നതിനോടൊപ്പം തന്നെ പഴയ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ചിലര്‍ മോദിയെ വിമര്‍ശിക്കുന്നുമുണ്ട്. മോദി പ്രസംഗിക്കുന്ന വേദിയില്‍ ഒരാള്‍ ഹൃദായഘാതം വന്ന് വീണിട്ടും അത് കാര്യമാക്കാതെ മോദി പ്രസംഗം തുടരുന്നതാണ് വീഡിയോ.
ഇതാണ് മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസമെന്ന് പറഞ്ഞുകൊണ്ടാണ് പലരും ഈ രണ്ട് വീഡിയോകളും ഷെയര്‍ ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു രാഹുല്‍ ബീഹാറിലെത്തിയത്.