കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണയാളെ ഓടിയെത്തി എഴുന്നേല്‍പ്പിക്കുന്ന രാഹുലും ഹൃദയാഘാതം വന്നിട്ടും തിരിഞ്ഞു നോക്കാത്ത മോദിയും

Google Oneindia Malayalam News

ദില്ലി: തന്‍റെ ചിത്രം പകര്‍ത്തുന്നതിനിടെ കാല്‍ തെന്നി താഴെ വീണ ഫോട്ടോഗ്രാഫര്‍ക്കരികിലേക്ക് ഓടിയെത്തി അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഭുവനേശ്വര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിന്‍റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഫോട്ടോഗ്രാഫര്‍ കാല്‍വഴുതി സ്റ്റെപ്പിന് താഴേക്ക് വീണത്. ഉടന്‍ തന്നെ രാഹുല്‍ ഗാന്ധി ഇറങ്ങി വന്ന് ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേല്‍പ്പിച്ച് ആശ്വസിപ്പിക്കുന്ന് സോഷ്യല്‍ മീഡിയയില്‍ വീഡിയോയില്‍ വ്യക്തമാണ്.

രാഹുലിന്‍റെ ഈ നടപടിയെ അഭിനന്ദിക്കുന്നതിനോടൊപ്പം തന്നെ പഴയ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ചിലര്‍ മോദിയെ വിമര്‍ശിക്കുന്നുമുണ്ട്. മോദി പ്രസംഗിക്കുന്ന വേദിയില്‍ ഒരാള്‍ ഹൃദായഘാതം വന്ന് വീണിട്ടും അത് കാര്യമാക്കാതെ മോദി പ്രസംഗം തുടരുന്നതാണ് വീഡിയോ.

rahul

ഇതാണ് മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസമെന്ന് പറഞ്ഞുകൊണ്ടാണ് പലരും ഈ രണ്ട് വീഡിയോകളും ഷെയര്‍ ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു രാഹുല്‍ ബീഹാറിലെത്തിയത്.

English summary
Watch: Photographer trips and falls at Bhubaneswar Airport, Rahul Gandhi rushes to help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X