കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കറുടെ ചെയറിൽ ഇരുന്ന് യുവാവിന്റെ ഫോട്ടോ; സുരക്ഷ വീഴ്ച, അന്വേഷണത്തിന് ഉത്തരവിട്ട് സ്പീക്കർ

  • By Desk
Google Oneindia Malayalam News

അഹമ്മദാബാദ്: സ്പീക്കറെ സാധാരണ ചെയർ എന്ന് തന്നെയാണ് വിശേഷിപ്പിക്കാറ്. അത്രയും പ്രധാനപ്പെട്ട സ്ഥാനം തന്നെയാണ് സ്പീക്കറുടെ ചെയറിനും. എന്നാൽ സോഷ്യൽ മീഡിയയിലെ ഫോട്ടോ കണ്ടാണ് ഇപ്പോൾ എല്ലാവരും ഞെട്ടിയിരിക്കുന്നത്. സംഭവം ഗുജറാത്തിലാണ്. ഗുജറാത്ത് സ്പീക്കർ രാജേന്ദ്ര ത്രിവേദിയുടെ സീറ്റിൽ ഇരിക്കുന്ന യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയി ൽ വൈറലായിരിക്കുകയാണ്.

മാർച്ച് 28ന് ബജറ്റ് സെഷൻ കഴിഞ്ഞതിന് ശേഷമുള്ള ദിവസങ്ങളിലാണ് ചിത്രം എടുത്തിരിക്കുന്നത്. എന്നാൽ ആ സമയത്ത് അംഗങ്ങൾക്ക് മാത്രമേ പ്രവേശിക്കാൻ കഴിയുകുള്ളൂ. യുവാവ് എങ്ങിനെ നിയമഭയ്ക്കകത്ത് പ്രവേശിച്ചു എന്നതാണ് സംശയമുണർത്തുന്ന ചോദ്യം. പ്രചരിക്കുന്ന ചിത്രം സെൽഫിയല്ല. അതുകൊണ്ട് തന്നെ കൂടുതൽ പേർ സഭയിൽ ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്.

Speakers chair

സംഭവത്തിൽ സ്പീക്കർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒരിക്കലും പുറത്തു നിന്നുള്ള ഒരു വ്യക്തിക്ക് സഭയ്ക്കക്കകത്ത് പ്രവേശിക്കാൻ കവിയില്ല. ഇത് സുരക്ഷയുടെ പ്രശ്നമാണ്. ഏതോ സാമാജികന്റെ അനുവാദത്തോടെയായിരിക്കും അയാൾ സഭയിക്കകത്ത് കടന്നിരിക്കുന്നത്. സ്പീക്കർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് നിയമസഭ സെക്രട്ടറി ഡിഎം പാട്ടേൽ പറഞ്ഞു. എങ്ങിനെയാണ് അയാൾ സഭയ്ക്കകത്ത് കടന്നതെന്ന് അന്വേഷിക്കും. അതിന് ശേഷം കേസ് പോലീസിന് കൈമാരുമെന്ന് പട്ടേൽ കൂട്ടിച്ചേർത്തു.

വാട്സ്അപ്പ് മെസേജിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്. രാഹുൽ എന്ന് പേരുള്ള വ്യക്തിണിതെന്ന് തിരുച്ചറിയാൻ സാധിച്ചിട്ടുണ്ട്. ഒരു ചിത്രം സ്പീക്കറുടെ കസേരയിൽ ഇരുന്നുകൊണ്ടും മറ്റൊന്ന് എംഎൽഎമാർ ഇരിക്കുന്ന കസേരയിൽ ഇരുന്നുകൊണ്ടുമുള്ളതാണ് പ്രചരിക്കുന്നത്.

<strong>വടകര മോർഫിങ് കേസിലെ മുഖ്യ പ്രതി പിടിയിൽ; ബിബീഷ് പിടിയിലായത് ഇടുക്കിയിൽ നിന്ന്!</strong>വടകര മോർഫിങ് കേസിലെ മുഖ്യ പ്രതി പിടിയിൽ; ബിബീഷ് പിടിയിലായത് ഇടുക്കിയിൽ നിന്ന്!

<strong>വീഡിയോകോൺ ലോൺ കേസ്; ഐസിഐസിഐ ബാങ്ക് ധൂത്ത് ഗ്രൂപ്പിന് നൽകിയത് 650 കോടി, ലോൺ കൊടുത്തത് 9 തവണ!</strong>വീഡിയോകോൺ ലോൺ കേസ്; ഐസിഐസിഐ ബാങ്ക് ധൂത്ത് ഗ്രൂപ്പിന് നൽകിയത് 650 കോടി, ലോൺ കൊടുത്തത് 9 തവണ!

English summary
A probe has been ordered after pictures of a young man sitting on Speaker's chair in the main hall of Gujarat Assembly went viral on social media.Speaker Rajendra Trivedi on Tuesday ordered an inquiry, said Assembly secretary D M Patel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X