Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടു ഇന്‍ വണ്‍'; യുപിയിലെ 'വിചിത്ര' ടോയ്‌ലറ്റ് സോഷ്യല്‍മീഡിയയില്‍ വൈറല്‍; വിമര്‍ശനം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് ഒരു ടോയ്‌ലറ്റിന്റെ ചിത്രമാണ്. ഇതിന് മാത്രം എന്ത് പ്രത്യേകതയാണ് ഈ ടോയ്‌ലറ്റിന് ഉള്ളതെന്നാണോ സംശയം. പറയാം.

വളരെ സ്വകാര്യത വേണ്ടുന്ന സ്ഥലമാണല്ലോ ടോയ്‌ലറ്റ്. അപ്പോൾ ഒരു ടോയ്‌ലറ്റിൽ തന്നെ രണ്ട് ടോയ്‌ലറ്റ് സീറ്റുകൾ വെച്ചാലോ... അതെ ഇക്കാരണം കൊണ്ടാണ് ഈ ചിത്രം സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്. തൊട്ടടുത്ത് ഒരു മറയും നിർമ്മിക്കാതെയാണ് ടോയ്‌ലറ്റ് സീറ്റുകൾ വെച്ചിരിക്കുന്നത്.

toilet

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലുള്ള കൗര ധുണ്ട എന്ന ഗ്രാമത്തിൽ നിന്നാണ് ശൗചാലയത്തിന്റെ ചിത്രം പുറത്ത് വന്നിരിക്കുന്നത്. 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇസ്സട്ട് ഘർ എന്ന് ടോയ്‌ലറ്റ് കോംപ്ലക്‌സിലാണ് ഉപയോ​ഗിക്കാൻ പറ്റാത്ത രീതിയിൽ ശൗചാലയം നിർമിച്ചത്. ചില ശൗചാലയങ്ങൾക്ക് വാതിലും ഇല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാഭരണകൂടം പറഞ്ഞു.

'കോംപ്ലക്‌സിലെ ടോയ്ലറ്റ് ചുറ്റുപാടുകൾക്ക് വാതിലുകളില്ലാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചിലർക്ക് പാർട്ടീഷനില്ലാതെ രണ്ട് ടോയ്ലറ്റ് സീറ്റുകൾ ഉണ്ട്,' ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർ നമ്രത ശരൺ എൻഡിടിവിയോട് പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വിശദീകരിക്കാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. ഈ അനാസ്ഥയ്ക്ക് ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രിയങ്ക നിരഞ്ജൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+