Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യൽ മീഡിയയിൽ താരമായി വീണ്ടുമൊരു പോളിംഗ് ഉദ്യോഗസ്ഥ; ആരാണ് യോഗേശ്വരി ഗോഗിത്

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് രണ്ട് പോളിംഗ് ഉദ്യോഗസ്ഥരും. മഞ്ഞ സാരിയുടുത്ത് കൂളിംഗ് ഗ്ലാസ്സ് വെച്ച്, കൈയ്യിൽ ബാലറ്റ് പെട്ടിയുമായി നടന്നു നീങ്ങിയ ഒരു ഉദ്യോഗസ്ഥയുടെ ചിത്രമായിരുന്നു ആദ്യം വൈറലായത്. ഇത് ആരാണെന്ന് കണ്ടെത്താനുള്ള സോഷ്യൽ മീഡിയയിലെ അന്വേഷണങ്ങൾ ഒടുവിൽ ചെന്നുനിന്നത് ഉത്തർപ്രദേശിലാണ്.

ഇതിന് പിന്നാലെയാണ് നീല നിറത്തിലുള്ള മോഡേൺ വേഷമണിഞ്ഞ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഒരു ഉദ്യോഗസ്ഥയുടെ ചിത്രം വൈറലാകുന്നത്. ഭോപ്പാലിൽ നിന്ന് പകർത്തിയ ഈ ചിത്രത്തിലെ സുന്ദരിക്ക് പിന്നാലെ ആയിരുന്നു സോഷ്യൽ മീഡിയ.

സോഷ്യൽ മീഡിയയിലെ താരം

സോഷ്യൽ മീഡിയയിലെ താരം

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോളിംഗ് ബൂത്തിലേക്കെത്തുന്ന ഒരു ഉദ്യോഗസ്ഥയുടെ ചിത്രമാണ് ആദ്യം സോഷ്യൽ മീഡിയ ഏറ്റെടുത്തത്. മഞ്ഞസാരിയുടുത്ത്, കൂളിംഗ് ഗ്ലാസ് ധരിച്ച്, കൈയ്യിൽ മൊബൈൽ ഫോണും വോട്ടിംഗ് യന്ത്രവുമായി സിനിമാ സ്റ്റൈലിൽ നടന്നു നീങ്ങുന്ന ഉദ്യോഗസ്ഥയായിരുന്നു ചിത്രത്തിലെ താരം,

 വൈറൽ സുന്ദരി

വൈറൽ സുന്ദരി

ടിക് ടോക് വീഡിയോയുടെ സഹായത്തോടെയാണ് മഞ്ഞസാരി ധരിച്ചെത്തിയ ആ സുന്ദരി ഉദ്യോഗസ്ഥയെ സോഷ്യൽ മീഡിയ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥയായ റീന ദ്വിവേദിയായിരുന്നു കക്ഷി. ടിക് ടോക് വീഡിയോകളിൽ സജീവമായ റീന മോഡേൺ വേഷത്തിലെത്തുന്ന നിരവധി ചിത്രങ്ങളും പിന്നീട് വൈറലായിരുന്നു.

വോട്ടെടുപ്പിനിടെ

വോട്ടെടുപ്പിനിടെ

ഉത്തർപ്രദേശിൽ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ പകർത്തിയ ചിത്രങ്ങളായിരുന്നു അത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ അമ്മയാണ് ഈ 32 കാരി. ആദിത് എന്നാണ് മകന്റെ പേര്. ഭർത്താവ് സഞ്ജയ്. 2013ലാണ് റീന പൊതുമരാമത്ത് വകുപ്പിൽ ജോലിക്ക് ചേർന്നത്. ഇതിന് മുമ്പ് ഇൻഷുറൻസ് മേഖലയിലായിരുന്നു പ്രവർത്തനം. പിഡബ്ലൂഡി ജൂനിയർ അസിസ്റ്റന്റ് ആണ് റീന. തിരഞ്ഞെടുപ്പ് ദിവസത്തെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ നിരവധി ആരാധകരെയാണ് ഒറ്റ ദിവസം കൊണ്ട് റീനയ്ക്ക് ലഭിച്ചത്.

ഭോപ്പാലിൽ നിന്നും

ഭോപ്പാലിൽ നിന്നും

ഇതിന് പിന്നാലെയാണ് ഭോപ്പാലിൽ നിന്നുള്ള ഒരു പോളിംഗ് ഉദ്യോഗസ്ഥയിൽ സോഷ്യൽ മീഡിയയുടെ കണ്ണുടക്കിയത്. നീല നിറത്തിലുള്ള മോഡേൺ വസ്ത്രം ധരിച്ച്, കൂളിംഗ് ഗ്ലാസ്സ് വെച്ച് കൈയ്യിൽ വോട്ടിംഗ് യന്ത്രവുമായി കൂലായി നടന്നു പോകുന്ന ഉദ്യോഗസ്ഥയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.

ബാങ്ക് ഉദ്യോഗസ്ഥ

ബാങ്ക് ഉദ്യോഗസ്ഥ

ഭോപ്പാലിലെ കാനറാ ബാങ്കിൽ ഉദ്യോഗസ്ഥയായ യോഗേശ്വരി ഗോഗിതാണ് സോഷ്യൽ മീഡിയയിൽ താരമായ രണ്ടാമത്തെ ഉദ്യോഗസ്ഥ. മധ്യപ്രദേശിലെ ഗോവിന്ദ്പുരയിലെ ഐടിഐ പോളിഗ് ബൂത്തിൽ ഡ്യൂട്ടിക്കെത്തിയപ്പോൾ പകർത്തിയ യോഗേശ്വരിയുടെ ചിത്രങ്ങളാണ് വൈറലായത്. പോളിംഗ് ബൂത്തിലെത്തി മണിക്കൂറുകൾക്കകം യോഗേശ്വരിയുടെ ചിത്രങ്ങളും വൈറലാവുകയായിരുന്നു.

 എതിർപ്പറിയിച്ച് യോഗേശ്വരി

എതിർപ്പറിയിച്ച് യോഗേശ്വരി

എന്നാൽ ഒറ്റ ദിവസം കൈവന്ന പ്രശസ്തിയിൽ അതൃപ്തയാണ് യോഗേശ്വരി. എനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ഞാൻ ധരിക്കുന്നത്. ധരിക്കുന്ന വസ്ത്രമോ ബാഹ്യസൗന്ദര്യമോ കണ്ടല്ല ഒരാളെ വിലയിരുത്തേണ്ടത്. ജോലിയോടുള്ള ആത്മാർത്ഥയും ഉത്തരവാദിത്തവുമാണ് ശ്രദ്ധിക്കപ്പെടേണ്ടെന്നാണ് യോഗേശ്വരിയുടെ അഭിപ്രായം. പോളിംഗ് ബൂത്തിൽ നിന്നും മടങ്ങുന്നതിനിടയിൽ സംസാരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെയും യോഗേശ്വരി മടക്കി അയച്ചിരുന്നു.

വീഡിയോ

സോഷ്യൽ മീഡിയയിൽ വൈറലായി റീനയുടെ ടിക് ടോക് വീഡിയോ

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+