കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌ക്കൂളുകളില്‍ എല്ലാദിവസവും 1 മണിക്കൂര്‍ കായിക പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമാക്കും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കുട്ടികളുടെ കായികശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി സ്‌ക്കൂളുകളില്‍ 60 മിനിറ്റ് എതെങ്കിലും തരത്തിലുള്ള കായിക പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമാക്കും. സ്‌ക്കൂളുകളില്‍ കുട്ടികളുടെ കായികശേഷി അളക്കാനും ഇതിനായി നാഷ്ണല്‍ എജ്യക്കേഷന്‍ ഡവലപ്പ്മെന്റ് എന്ന പേരില്‍ പ്രത്യേക ഫണ്ട് അനുവദിക്കാനും നിര്‍ദ്ദേശമുണ്ട്.

ഒരു കൂട്ടം ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരുമാണ് സ്‌ക്കൂളുകളില്‍ നിത്യവും ഒരുമണിക്കൂര്‍ നേരമെങ്കിലും എതെങ്കിലും തരത്തിലുള്ള വ്യായാമമോ മറ്റ് കായികപ്രവര്‍ത്തനങ്ങളോ നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത്. മാനവവിഭവശേഷി വകുപ്പിന് കീഴില്‍ ഈ മാസം നടത്തിയിരുന്ന വര്‍ക്ക്ഷോപ്പിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. മാനവവിഭവശേഷി മന്ത്രാലയം ഈ നിര്‍ദ്ദേശത്തോട് അനുകൂലമായ മനോഭാവമാണ് പുലര്‍ത്തുന്നത്.

 ഭരണപക്ഷവും പ്രതിപക്ഷവും സിപിഐ; യുഡിഎഫില്‍ നിന്നും ലീഗ് ഇടതുമുന്നണിയിലേക്ക് ഭരണപക്ഷവും പ്രതിപക്ഷവും സിപിഐ; യുഡിഎഫില്‍ നിന്നും ലീഗ് ഇടതുമുന്നണിയിലേക്ക്

school

ഫിസിക്കല്‍ ഏജ്യക്കുഷേനെ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസത്തിനെന്നോണം പ്രധാന്യം നല്‍കാനും എല്ലാ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ദിവസവും ഒരുമണിക്കൂര്‍ നേരം കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും നിര്‍ദ്ദേശം മുന്നോട്ട് വെച്ചതായി മന്ത്രായലത്തിന്റെ വക്താവ് അറിയിക്കുന്നു. ഈ നിര്‍ദ്ദേശത്തെ മന്ത്രാലയം അവലോകം ചെയ്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രീയവിദ്യാലയ കമ്മീഷണര്‍ സന്തോഷ് കുമാര്‍ ആണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

English summary
60 minutes of physical activity may soon be must in schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X