പ്രണയകാലത്തെ ലൈംഗിക ബന്ധം പീഡനമല്ല; ഹൈക്കോടതിയുടെ സുപ്രധാന വിധി, ശിക്ഷ റദ്ദാക്കി
പനാജി: പ്രണയകാലത്ത് സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാല്‍സംഗമാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി. കാമുകന് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ വിചാരണ കോടതി ഏഴ് വര്‍ഷം തടവും 10000 രൂപ പിഴയം വിധിച്ചിരുന്നു.

ഇത് ചോദ്യം ചെയ്ത് കാമുകന് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വസ്തുത വളച്ചൊടിച്ചാണ് പരാതി സമര്‍പ്പിച്ചിട്ടുള്ളതെന്ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് നിരീക്ഷിച്ചു. വിവാഹ വാഗ്ദാനം നല്കി ബലാല്‍സംഗം ചെയ്തുവെന്നാണ് യുവതി നല്‍കിയിരുന്ന പരാതി.
ഒരേ സ്ഥലത്ത് ജോലി ചെയ്തിരുന്ന സ്ത്രീയും പുരുഷനും പ്രണയത്തിലാകുകയായിരുന്നു. യുവതിയെ കാമുകന് അയാളുടെ കുടുംബത്തിന് പരിചയപ്പെടുത്താന്‍ വീട്ടിലേക്ക് കൊണ്ടുപോയി. ഈ ദിവസം വീട്ടുകാര്‍ അവിടെയില്ലായിരുന്നു. യുവതി കാമുകന്റെ വീട്ടില്‍ താമസിച്ചു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
പിന്നീട് മൂന്ന് തവണ വ്യത്യസ്ത സമയങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്പ്പപെട്ടു. എന്നാല്‍ പിന്നീട് യുവാവ് നിലപാട് മാറ്റി. കാമുകി താഴ്ന്ന ജാതിക്കാരിയാണെന്ന് പറഞ്ഞ് ഇയാള്‍ ഒഴിയുകയായിരുന്നു. തുടര്‍ന്നാണ് യുവതി ബലാല്‍സംഗം ചെയ്തുവെന്നാരോപിച്ച് യുവാവിനെതിരെ പരാതി നല്‍കിയത്.
തുടര്‍ന്ന് വിചാരണ കോടതി യുവാവിന് തടവ് ശിക്ഷ വിധിച്ചു. ഇത് ചോദ്യം ചെയ്താണ് യുവാവ് ഹൈക്കോടതിയിലെത്തിയത്. വിവാഹ വാഗ്ദാനം നല്‍കിയല്ല പീഡിപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഇരുവരും പ്രണയത്തിലായിരിക്കുമ്പോഴാണ് ലൈംഗിക ബന്ധം നടന്നത്. അത് പീഡനമായി കണക്കാക്കാനാകില്ല. ഇരുവരും ഇഷ്ടപ്രകാരമാണ് ബന്ധപ്പെട്ടത്. ഒരു തവണ മാത്രമല്ല, നിരവധി തവണ ബന്ധപ്പെട്ട കാര്യവും കോടതി എടുത്തുപറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രണയമാണ് ഇതിന് അടിസ്ഥാനമെന്നും കോടതി വ്യക്തമാക്കി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications