കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയകാലത്തെ ലൈംഗിക ബന്ധം പീഡനമല്ല; ഹൈക്കോടതിയുടെ സുപ്രധാന വിധി, ശിക്ഷ റദ്ദാക്കി

Google Oneindia Malayalam News

പനാജി: പ്രണയകാലത്ത് സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാല്‍സംഗമാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി. കാമുകന്‍ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ വിചാരണ കോടതി ഏഴ് വര്‍ഷം തടവും 10000 രൂപ പിഴയം വിധിച്ചിരുന്നു.

Court

ഇത് ചോദ്യം ചെയ്ത് കാമുകന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വസ്തുത വളച്ചൊടിച്ചാണ് പരാതി സമര്‍പ്പിച്ചിട്ടുള്ളതെന്ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് നിരീക്ഷിച്ചു. വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തുവെന്നാണ് യുവതി നല്‍കിയിരുന്ന പരാതി.

ഒരേ സ്ഥലത്ത് ജോലി ചെയ്തിരുന്ന സ്ത്രീയും പുരുഷനും പ്രണയത്തിലാകുകയായിരുന്നു. യുവതിയെ കാമുകന്‍ അയാളുടെ കുടുംബത്തിന് പരിചയപ്പെടുത്താന്‍ വീട്ടിലേക്ക് കൊണ്ടുപോയി. ഈ ദിവസം വീട്ടുകാര്‍ അവിടെയില്ലായിരുന്നു. യുവതി കാമുകന്റെ വീട്ടില്‍ താമസിച്ചു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

ദിലീപ് ഉള്‍പ്പെട്ട ഡിസിനിമാസ് വിവാദത്തില്‍ കേസെടുത്തില്ല; കോടതിയുടെ രൂക്ഷ വിമര്‍ശനം!! ഒരാഴ്ച കൂടിദിലീപ് ഉള്‍പ്പെട്ട ഡിസിനിമാസ് വിവാദത്തില്‍ കേസെടുത്തില്ല; കോടതിയുടെ രൂക്ഷ വിമര്‍ശനം!! ഒരാഴ്ച കൂടി

പിന്നീട് മൂന്ന് തവണ വ്യത്യസ്ത സമയങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പപെട്ടു. എന്നാല്‍ പിന്നീട് യുവാവ് നിലപാട് മാറ്റി. കാമുകി താഴ്ന്ന ജാതിക്കാരിയാണെന്ന് പറഞ്ഞ് ഇയാള്‍ ഒഴിയുകയായിരുന്നു. തുടര്‍ന്നാണ് യുവതി ബലാല്‍സംഗം ചെയ്തുവെന്നാരോപിച്ച് യുവാവിനെതിരെ പരാതി നല്‍കിയത്.

തുടര്‍ന്ന് വിചാരണ കോടതി യുവാവിന് തടവ് ശിക്ഷ വിധിച്ചു. ഇത് ചോദ്യം ചെയ്താണ് യുവാവ് ഹൈക്കോടതിയിലെത്തിയത്. വിവാഹ വാഗ്ദാനം നല്‍കിയല്ല പീഡിപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഇരുവരും പ്രണയത്തിലായിരിക്കുമ്പോഴാണ് ലൈംഗിക ബന്ധം നടന്നത്. അത് പീഡനമായി കണക്കാക്കാനാകില്ല. ഇരുവരും ഇഷ്ടപ്രകാരമാണ് ബന്ധപ്പെട്ടത്. ഒരു തവണ മാത്രമല്ല, നിരവധി തവണ ബന്ധപ്പെട്ട കാര്യവും കോടതി എടുത്തുപറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രണയമാണ് ഇതിന് അടിസ്ഥാനമെന്നും കോടതി വ്യക്തമാക്കി.

English summary
Physical relations due to deep love not rape, Bombay High Court says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X