പിഐബി മേധാവിക്ക് കൊറോണ; മീഡിയ സെന്റര്‍ അടച്ചു, മന്ത്രിമാര്‍ക്കൊപ്പം വേദി പങ്കിട്ട പിന്നാലെ
ദില്ലി: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സപ്പല്‍ ഡയറക്ടര്‍ ജനറല്‍ കെഎസ് ദത്‌വാലിയക്ക് കൊറോണ വൈറസ് രോഗം. അദ്ദേഹത്തെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ വക്താവ് കൂടിയാണ് ദത്‌വാലിയ. ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

കഴിഞ്ഞ ബുധനാഴ്ച കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോള്‍ കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം വേദി പങ്കിട്ടിരുന്നു ദത്‌വാലിയ. പ്രകാശ് ജാവ്‌ദേക്കര്‍, നരേന്ദ്ര സിങ് തോമര്‍ എന്നിവരുമായിട്ടാണ് ഇദ്ദേഹം അടുത്തിടപഴകിയത്. ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചേക്കുമെന്നാണ് സൂചന.
ദത്‌വാലിയയുടെ ഓഫീസ് ഉള്‍പ്പെടുന്ന നാഷണല്‍ മീഡിയ സെന്റര്‍ അടച്ചു. കെട്ടിടം മുഴുവന്‍ ശുചിയാക്കിയ ശേഷം മാത്രമേ ഇനി ഓഫീസ് തുറക്കൂ. ഇതിന് ബുധനാഴ്ചയാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ഓഫീസ് സന്ദര്‍ശിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഒട്ടേറെ പ്രമുഖര്‍ ദിനംപ്രതി സന്ദര്‍ശിക്കുന്ന ഓഫീസാണിത്. വാര്‍ത്താസമ്മേളനം ഉള്‍പ്പെടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ശാസ്ത്രി ഭവനിലേക്ക് മാറ്റി.












Click it and Unblock the Notifications