കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കൊവിഡ് എന്ന് പ്രചാരണം, അറിയിപ്പുമായി പിഐബി രംഗത്ത്

Google Oneindia Malayalam News

ദില്ലി: ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണവും കൊവിഡ് മരണസംഖ്യയും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കമുളള ഭരണത്തലവന്മാര്‍ വരെ കൊവിഡിന്റെ പിടിയിലായിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഭരണ രംഗത്തെ ഉന്നതരെ കൊവിഡ് തൊട്ടിട്ടില്ല. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്.

ഒരു പ്രമുഖ ഹിന്ദി വാര്‍ത്താ ചാനലിന്റെ പേരിലുളള സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് പ്രചാരണം. അമിത് ഷായുടെ ചിത്രത്തിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് എന്നാണ് ബ്രേക്കിംഗ് ന്യൂസായി നല്‍കിയിരിക്കുന്നത്. ഇത് പൂര്‍ണമായും മോര്‍ഫ് ചെയ്ത ചിത്രമാണെന്നും അമിത് ഷായ്ക്ക് കൊവിഡ് ഉണ്ട് എന്നത് വ്യാജ പ്രചാരണമാണ് എന്നും ആശയക്കുഴപ്പമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുളളതാണ് എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി.

Corona

വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്ന പിഐബി ഫാക്ട് ചെക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്യരുത് എന്നും ഫോര്‍വേര്‍ഡ് ചെയ്യരുത് എന്നും പിഐബി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 4281 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇക്കൂട്ടത്തില്‍ 3851 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 318 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട് എന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത് 111 പേരാണ്. കേരളത്തില്‍ ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 327 ആയി ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്നത്തെ 13 പേരില്‍ 9 പേരും കാസര്‍കോട് നിന്നുളളവരാണ്. രണ്ട് പേര്‍ക്ക് മലപ്പുറത്തും പത്തനംതിട്ടയിലും കൊല്ലത്തും ഓരോരുത്തര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തും കൊല്ലത്തും ഉളളവര്‍ ദില്ലി നിസ്സാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്.

'ഈ സൗകര്യം പോര', ഉത്തര്‍ പ്രദേശില്‍ ഡോക്ടറുടെ മുഖത്ത് തുപ്പി കൊവിഡ് രോഗി! തബ്ലീഗിൽ പങ്കെടുത്തയാൾ!'ഈ സൗകര്യം പോര', ഉത്തര്‍ പ്രദേശില്‍ ഡോക്ടറുടെ മുഖത്ത് തുപ്പി കൊവിഡ് രോഗി! തബ്ലീഗിൽ പങ്കെടുത്തയാൾ!

'നിങ്ങൾക്ക് 4 മാസം സമയമുണ്ടായിരുന്നു', നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കമൽ ഹാസൻ!'നിങ്ങൾക്ക് 4 മാസം സമയമുണ്ടായിരുന്നു', നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കമൽ ഹാസൻ!

English summary
PIB fact check against fake news about Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X