ഡല്‍ഹി മെട്രോ; 94% പോക്കറ്റടിക്കാരും സ്ത്രീകള്‍
ന്യൂഡല്‍ഹി: പോക്കറ്റടിക്കാര്യത്തില് പൊതുവെ പുരുഷന്മാരാണ് കേമന്മാരെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ദില്ലി മെട്രോയുടെ കാര്യത്തില്‍ അത് വ്യത്യസ്തമാണ്. ദില്ലി മെട്രോയില്‍ നിന്നും പിടികൂടപ്പെട്ട പോക്കറ്റടിക്കാരില്‍ 94%പേരും സ്ത്രീകളാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു. ദില്ലി മെട്രോയുടെ 134 സ്റ്റേഷനുകളുടെയും ചുമതലയുള്ള സിഐഎസ്എഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2014ല്‍ ദില്ലി മെട്രോയില്‍ നിന്നും 293 സ്ത്രീകള്‍ പിടിയിലായപ്പോള്‍ വെറും 22 പുരുഷന്മാര് മാത്രമാണ് സുരക്ഷാ ജീവനക്കാരുടെ പിടിയിലകപ്പെട്ടത്. വളരെ തന്ത്രശാലികളാണ് ദില്ലി മെട്രോയിലെ പോക്കറ്റടിക്കാരായ സ്ത്രീകളെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വേഷം മാറി ഉയര്‍ന്ന ഉദ്യോഗസ്ഥരെന്ന മട്ടിലാണ് പലരും മെട്രോയില്‍ കയറുന്നത്.

വസ്ത്രധാരണത്തിലും മറ്റും ഇവരെ കണ്ടാല്‍ ആരും സംശയിച്ചു പോകില്ല. കുട്ടികളുമായി പോക്കറ്റടിക്കെത്തുന്നവരും ചുരുക്കമല്ല. ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ദില്ലി മെട്രോ പോക്കറ്റടിക്കാരുടെ ഇഷ്ടസ്ഥലമാണ്. മിക്കസ്ത്രീകളെയും പിടികൂടുന്നത് പോക്കറ്റടിക്കുശേഷം സംശയിച്ചു നില്‍ക്കുമ്പോഴാണ്. പിടികൂടിയവരെ പോലീസിന് കൈമാറുകയാണ് പതിവെന്നും സിഐഎസ്എഫ് വ്യക്തമാക്കി.
പണം മാത്രമല്ല, പോക്കറ്റടിക്കുന്നത്. മൊബൈല്‍ഫോണുകളും, ലാപ്ടോപ്പുകളുമെല്ലാം ഇതില്‍പെടും. ഇത്തവണ 447 മൊബൈല്‍ ഫോണുകള്‍, 144 ലാപ്ടോപ്പുകള്, 115 വാച്ച്, 40 ക്യാമറ, ഐപാഡുകള്‍ ടാബ്ലറ്റുകള് എന്നിവ പോക്കറ്റടിക്കാരില്‍ നിന്നും കണ്ടെടുത്തു. മിക്ക സാധനങ്ങളും ഉടമസ്ഥര്‍ക്കുതന്നെ തിരിച്ചു കൊടുക്കുകയായിരുന്നു. 6 ലക്ഷത്തിന്റെ സ്വര്‍ണവും മറ്റ് ആഭരണങ്ങളും, 9.56 ലക്ഷത്തിന്റെ പണം, 86,683 രൂപയുടെ വിദേശ കറന്‍സി, ഒമ്പത് കോടി രൂപയുടെ ചെക്ക് അല്ലെങ്കില്‍ ഡ്രാഫ്റ്റ് എന്നിവയും പിടിച്ചെടുത്തവയില്‍പ്പെടുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications