കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡല്‍ഹി മെട്രോ; 94% പോക്കറ്റടിക്കാരും സ്ത്രീകള്‍

  • By Gokul
Google Oneindia Malayalam News

ന്യൂഡല്‍ഹി: പോക്കറ്റടിക്കാര്യത്തില്‍ പൊതുവെ പുരുഷന്മാരാണ് കേമന്‍മാരെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ദില്ലി മെട്രോയുടെ കാര്യത്തില്‍ അത് വ്യത്യസ്തമാണ്. ദില്ലി മെട്രോയില്‍ നിന്നും പിടികൂടപ്പെട്ട പോക്കറ്റടിക്കാരില്‍ 94%പേരും സ്ത്രീകളാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു. ദില്ലി മെട്രോയുടെ 134 സ്‌റ്റേഷനുകളുടെയും ചുമതലയുള്ള സിഐഎസ്എഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2014ല്‍ ദില്ലി മെട്രോയില്‍ നിന്നും 293 സ്ത്രീകള്‍ പിടിയിലായപ്പോള്‍ വെറും 22 പുരുഷന്മാര്‍ മാത്രമാണ് സുരക്ഷാ ജീവനക്കാരുടെ പിടിയിലകപ്പെട്ടത്. വളരെ തന്ത്രശാലികളാണ് ദില്ലി മെട്രോയിലെ പോക്കറ്റടിക്കാരായ സ്ത്രീകളെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വേഷം മാറി ഉയര്‍ന്ന ഉദ്യോഗസ്ഥരെന്ന മട്ടിലാണ് പലരും മെട്രോയില്‍ കയറുന്നത്.

pick-pocket-pic

വസ്ത്രധാരണത്തിലും മറ്റും ഇവരെ കണ്ടാല്‍ ആരും സംശയിച്ചു പോകില്ല. കുട്ടികളുമായി പോക്കറ്റടിക്കെത്തുന്നവരും ചുരുക്കമല്ല. ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ദില്ലി മെട്രോ പോക്കറ്റടിക്കാരുടെ ഇഷ്ടസ്ഥലമാണ്. മിക്കസ്ത്രീകളെയും പിടികൂടുന്നത് പോക്കറ്റടിക്കുശേഷം സംശയിച്ചു നില്‍ക്കുമ്പോഴാണ്. പിടികൂടിയവരെ പോലീസിന് കൈമാറുകയാണ് പതിവെന്നും സിഐഎസ്എഫ് വ്യക്തമാക്കി.

പണം മാത്രമല്ല, പോക്കറ്റടിക്കുന്നത്. മൊബൈല്‍ഫോണുകളും, ലാപ്‌ടോപ്പുകളുമെല്ലാം ഇതില്‍പെടും. ഇത്തവണ 447 മൊബൈല്‍ ഫോണുകള്‍, 144 ലാപ്‌ടോപ്പുകള്‍, 115 വാച്ച്, 40 ക്യാമറ, ഐപാഡുകള്‍ ടാബ്‌ലറ്റുകള്‍ എന്നിവ പോക്കറ്റടിക്കാരില്‍ നിന്നും കണ്ടെടുത്തു. മിക്ക സാധനങ്ങളും ഉടമസ്ഥര്‍ക്കുതന്നെ തിരിച്ചു കൊടുക്കുകയായിരുന്നു. 6 ലക്ഷത്തിന്റെ സ്വര്‍ണവും മറ്റ് ആഭരണങ്ങളും, 9.56 ലക്ഷത്തിന്റെ പണം, 86,683 രൂപയുടെ വിദേശ കറന്‍സി, ഒമ്പത് കോടി രൂപയുടെ ചെക്ക് അല്ലെങ്കില്‍ ഡ്രാഫ്റ്റ് എന്നിവയും പിടിച്ചെടുത്തവയില്‍പ്പെടുന്നു.

English summary
Pickpockets nabbed in Delhi Metro, 94% are women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X