Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി അമ്മയില്ല... പക്ഷെ ജാന്‍വിയുടെ പിറന്നാളിന് എത്തിയത് ഈ അമ്മമാര്‍..ചിത്രങ്ങളും വീഡിയോയും വൈറല്‍

ശ്രീദേവി ഈ ലോകത്തോട് വിടപറഞ്ഞെന്നത് ഇപ്പോഴും ആര്‍ക്കും വിശ്വസിക്കാനായിട്ടില്ല. അവരുടെ അപ്രതീക്ഷിത മരണത്തില്‍ നിന്നും കപൂര്‍ കുടുംബം ഇനിയും മുക്തമായിട്ടില്ല. ഇന്ത്യന്‍ സിനിമ കണ്ട പെണ്‍ സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി മികച്ച നടി എന്നതിനപ്പുറം ഒരു നല്ല അമ്മ കൂടിയാണെന്ന് തന്‍റെ പ്രവൃത്തികളിലൂടെ തന്നെ തെളിയിച്ചതാണ്. മൂത്ത മകള്‍ ജാന്‍വിയെ ചേര്‍ത്ത് പിടിച്ച് മകളെ അഭിനയ ലോകത്തേക്ക് തനിക്ക് സിനിമാ ലോകം തന്ന അതേ ഇരിപ്പിടത്തിലേക്ക് കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തികൊണ്ടിരിക്കുന്നതിനിടെയായിരുന്നു അവരുടെ അപ്രതീക്ഷിതമായ മരണം. ഒരു പക്ഷേ ഇളയമകള്‍ ഖുഷിയെക്കാളും എല്ലായപ്പോഴും അവര്‍ക്കൊപ്പം ഉണ്ടായിരുന്നതും പൊതുചടങ്ങില്‍ എല്ലാം പങ്കെടുത്തതും ജാന്‍വി തന്നേയായിരുന്നു.

ജാന്‍വിയുടെ 21ാം പിറന്നാളിയിരുന്നു കഴിഞ്ഞ ദിവസം. തന്‍റെ സ്നേഹനിധിയായ അമ്മ സാനിധ്യം ഇല്ലാത്ത ജാന്‍വിയുടെ ആദ്യ പിറന്നാള്‍. തന്‍റെ അമ്മയുടെ അഭാവത്തില്‍ ഉള്ള ആദ്യ പിറന്നാളിനും ആ താരപുത്രി അമ്മ പകര്‍ന്നു നല്‍കിയ ശീലത്തെ മുറുകെ പിടിച്ചാണ് തന്‍റെ പിറന്നാള്‍ ആഘോഷിച്ചത്. അമ്മ നല്‍കിയ ഒരുപാട് ഓര്‍മ്മകള്‍ക്കൊപ്പം.

വൃദ്ധസദനത്തില്‍

വൃദ്ധസദനത്തില്‍

കഴിഞ്ഞ 20 വര്‍ഷവും ജാന്‍വി പിറന്നാള്‍ ആഘോഷിച്ചത് ആരോരുമില്ലാത്ത വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമായിരന്നു. ശ്രീദേവിക്കത് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തണവയും ജാന്‍വി തന്‍റെ പിറന്നാള്‍ ആഘോഷിച്ചത് ആരോരുമില്ലാത്തവര്‍ക്കൊപ്പം തന്നെ.

അമ്മ നല്‍കിയ ഒരുപിടി ഓര്‍മ്മകളൊടെപ്പം

അമ്മ നല്‍കിയ ഒരുപിടി ഓര്‍മ്മകളൊടെപ്പം

ഹാപ്പി ബര്‍ത്ത്ഡേ ജാന്‍വി എന്നെഴുതിയ കേക്കിന് മുന്നില്‍ മുഖം കുനിച്ച് സങ്കടപ്പെട്ടിരിക്കുന്ന ജാന്‍വിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ശ്രീദേവിയെ അളവറ്റ് സ്നേഹിക്കുന്ന ആരാധകര്‍ക്ക് നൊമ്പരപാടാകുകയാണ് ജാന്‍വിയുടെ ഈ ചിത്രം.

വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

അന്തേവാസികള്‍ ജന്‍മദിനാശംസ നേര്‍ന്നപ്പോള്‍ കൂടെ കൈയ്യടിച്ച് അവര്‍ക്കൊപ്പം സന്തോഷം പങ്കുവെയ്ക്കുന്ന ജാന്‍വിയുടെ വീഡിയോയും ഇപ്പോള്‍ വൈറല്‍ ആകുന്നുണ്ട്. പക്ഷെ പുറത്തുചിരിക്കുമ്പോഴും അമ്മ ഒപ്പമില്ലെന്ന വിഷമം ആ മകളുടെ മനസില്‍ ഉണ്ടെന്നത് വീഡിയോയില്‍ വ്യക്തം.

മനസ് പൊള്ളിച്ച്

മനസ് പൊള്ളിച്ച്

കഴിഞ്ഞ പിറന്നാളിന് ശ്രീദേവി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ആ പിഴയ ചിത്രം ആ കുടുംബത്തെ പോലെ തന്നെ ആരാധകരേയും ഏറെ പൊള്ളിക്കുന്നുണ്ട്.
മകളുടെ ചെറുപ്പകാലത്തെ ചിത്രങ്ങള്‍ ചേര്‍ത്ത് ഇന്‍സ്റ്റഗ്രാമില്‍ ഒരു കൊളാഷ് പങ്കുവെച്ചായിരുന്നു ശ്രീദേവി മകള്‍ക്ക് ആശംസ അറിയിച്ചത്..എന്‍റെ മാലാഖകുട്ടിക്ക് , ഈ ലോകത്തിലെ എന്‍റെ ഏറ്റവും വലിയ നിധിക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു അന്ന് അവര്‍ കുറിച്ചത്.

കരുത്തയായ പെണ്‍കുട്ടി

കരുത്തയായ പെണ്‍കുട്ടി

പിറന്നാളിന് ജാന്‍വിക്ക് ആദ്യം ആശംസയുമായി എത്തിയത് സോനം കപൂറായിരുന്നു.താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കരുത്തയായ പെണ്‍കുട്ടിയെന്നാണ് സോനം കപൂര്‍ ജാന്‍വിയെ വിശേഷപ്പിച്ചത്.

ബോണിക്കും മക്കള്‍ക്കും

ബോണിക്കും മക്കള്‍ക്കും

മക്കള്‍ക്ക് അവരുടെ എല്ലാമെല്ലാമായിരുന്ന മമ്മയായിരുന്നു ശ്രീദേവി. അവളായിരുന്നു ഈ കുടുംബത്തിന്‍റെ നെടുംതൂണ്‍ ആ നെടുംതൂണാണ് ഇല്ലാതായത് എന്നായിരുന്നു ബോണി കപൂര്‍ ശ്രീദേവിയെ കുറിച്ച് പറഞ്ഞത്. ആ നെടുംതൂണിന്‍റെ അഭാവത്തിലും ആ അമ്മ നല്‍കിയ മനോബലം ബോണിക്കും മക്കള്‍ക്കും എന്നും മുറുകെ പിടിക്കാന്‍ കഴിയട്ടേയെന്നാണ് ഇപ്പോള്‍ ആരാധകരുടെ പ്രാര്‍ത്ഥന.

വീഡിയോ

ജാന്‍വി കപൂറിന്‍റെ പിറന്നാള്‍ വീഡിയോ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+