സ്‌കൂളുകള്‍ പൂട്ടി, മുംബൈയിലെ മഴക്കെടുതിയുടെ ചിത്രങ്ങള്‍ കാണൂ...
മുംബൈ: വ്യാഴാഴ്ച രാത്രി മുതല്‍ മഴ തകര്‍ത്തുപെയ്യുകയാണ് മെട്രോ നഗരമായ മുംബൈയില്‍. മഴ കനത്തതോടെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവെച്ചു. മെട്രോ ട്രെയിന്‍ ഗതാഗതം ഉള്‍പ്പെടെയുള്ള സാധാരണ ജീവിതത്തെ മഴ നല്ലവണ്ണം ബാധിച്ചു. സെന്‍ട്രല്‍, ഹാര്‍ബര്‍ മെട്രോ സര്‍വ്വീസുകള്‍ മഴമൂലം മുടങ്ങി.
മഴ ഇനിയും കനക്കും എന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന് ബന്ധപ്പെട്ടവര്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളെയും ബാധിച്ചു. പല സ്ഥലത്തും ഫോണ്‍കോളുകള്‍ കട്ടായി, സിഗ്നലുകള്‍ കിട്ടുന്നില്ല. മെട്രോ ഗതാഗതം മുടങ്ങിയതറിയാതെ ആയിരക്കണക്കിന് ആളുകളാണ് മഴയത്ത് റോഡിലായത്. ചിത്രങ്ങള്‍ കാണൂ...

അപകടം ഈ യാത്ര
മാന്‍ഹോള്‍ തുറന്നുകിടക്കുന്നു എന്ന് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡിന് അരികിലൂടെ സൈക്കിള്‍ തള്ളി നടക്കുന്ന ഒരാള്‍.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
മഴ 24 മണിക്കൂര്‍ പിന്നിട്ടതോടെ യാത്രകള്‍ കുറക്കാനും പറ്റുമെങ്കില്‍ ഒഴിവാക്കാനും ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് റെയില്‍വേ.

സ്‌കൂളില്ല അര്‍മാദം തന്നെ
മഴ കനത്തതോടെ മുംബൈയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അവധിക്കാലം കളിച്ച് ആഘോഷിക്കുകയാണ് കുട്ടികള്‍

താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍
വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ കനത്തതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മഴക്കെട്ടിലൂടെ ബൈക്കോടിച്ച് പോകുന്ന ആളുകളെ കാണൂ.












Click it and Unblock the Notifications