Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ നഗ്നചിത്രങ്ങളും അശ്ലീലമല്ലെന്ന് കോടതി

ദില്ലി: നഗ്നമാണ് എന്നത് കൊണ്ടുമാത്രം അച്ചടിച്ച ചിത്രങ്ങള്‍ അശ്ലീലമാകുന്നില്ലെന്ന് സുപ്രീം കോടതി. സദുദ്ദേശത്തോട് കൂടി പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളുണ്ടാകാം. നഗ്നമാണ് എന്ന് കരുതി ഇവയെയെല്ലാം അശ്ലീലമാണ് എന്ന് പറയാന്‍ പറ്റില്ല. ലൈംഗിക വികാരങ്ങളെയും വിചാരങ്ങളെയും ഉണര്‍ത്താന്‍ വേണ്ടി ഉദ്ദേശിച്ച് പ്രസിദ്ധീകരിക്കുമ്പോഴാണ് നഗ്നത അശ്ലീലമാകുന്നത്.

ഇന്ത്യന്‍ പീനല്‍ കോഡിലെ 154 വര്‍ഷം പ്രായമുള്ള ഒബ്‌സിനിറ്റി എന്ന വകുപ്പിന് വ്യത്യസ്തമായ ഒരു ഭാഷ്യം നല്‍കുകയായിരുന്നു കെ എസ് രാധാകൃഷ്ണന്‍, എ കെ സിഖ്രി എന്നിവരടങ്ങിയ ബഞ്ച്. വിഖ്യാത ടെന്നീസ് താരം ബോറിസ് ബെക്കറും കാമുകിയും ഒന്നിച്ചുള്ള നഗ്നചിത്രം പുനപ്രസിദ്ധീകരിച്ചചത് സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

supreme-court

ജര്‍മന്‍ മാസികയായ സ്‌റ്റേണില്‍ 1993 ലാണ് ഈ ചിത്രം ആദ്യമായി പ്രസിദ്ധീകരിച്ചത്. ബെക്കറിനൊപ്പം നടിയും കാമുകിയുമായ ബാര്‍ബറ ഫെല്‍റ്റസ് നഗ്നയായി പ്രത്യക്ഷപ്പെടുന്നുണ്ട് ചിത്രത്തില്‍. ഇരുവരെയും കുറിച്ചുള്ള ലേഖനത്തിനൊപ്പമുള്ള ഈ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത് നടിയുടെ അച്ഛന്‍ തന്നെയാണ്. അപ്പാര്‍ത്തീഡിനെതിരെയുള്ള ബെക്കറിന്റെ മനോനിലയാണ് കറുത്തവര്‍ഗക്കാരിയായ നടിക്കൊപ്പമുള്ള ചിത്രമെന്ന് വാദങ്ങള്‍ ഉയര്‍ന്നിരുന്നു.

ലൈംഗികത സംബന്ധിച്ച പ്രസിദ്ധീകരണങ്ങളില്‍ മാത്രമേ നഗ്നത അശ്ലീലമാകുന്നുള്ളൂ എന്നും ഉയര്‍ന്ന തലത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായി നഗ്നമോ അര്‍ദ്ധനഗ്നമോ ആയ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് കോടതി പറയുന്നത്. നമ്മള്‍ ജീവിക്കുന്ന സാഹചര്യം മാറിയിരിക്കുന്നു. ഇതിനനുസരിച്ച് ചിന്തയും വളരണം. 1994 ല്‍ അല്ല 2014 ല്‍ ആണ് നമ്മള്‍ ജീവിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+