കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് പ്രചരണം പൊളിച്ചടുക്കി ഇന്ത്യന്‍ വ്യോമസേന! ഇന്ത്യ തകര്‍ത്തത് പാക് വിമാനങ്ങള്‍ തന്നെ! തെളിവ്

  • By
Google Oneindia Malayalam News

ബാലകോട്ടെ തിരിച്ചടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് നേരെ പാക് ആക്രമണം നടന്നിരുന്നു. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് വിവിധ ഇടങ്ങളിലായി വെടിയുതിര്‍ത്ത പിന്നാലെ മൂന്ന് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തിയിരുന്നു. എന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഒരു വിമാനം വെടിവെച്ചിടുകയും ചെയ്തു.

അതേസമയം അവശിഷ്ടങ്ങള്‍ വീണത് പാക് മണ്ണിലായിരുന്നു. ഇതോടെ പാകിസ്താന്‍ വെടിവെച്ചിട്ട ഇന്ത്യയുടെ വിമാനങ്ങളുടെ അവശിഷ്ടങ്ങളാണെന്ന് അവര്‍ സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചരണം തുടങ്ങി. എന്നാല്‍ പാക് പ്രചരണങ്ങളെ പൊളിച്ചടുക്കിയിരിക്കുകയാണ് ഇന്ത്യന്‍ വ്യോമ സേന.തെളിവ് സഹിതം ചിത്രങ്ങളും സേന പുറത്തുവിട്ടു

 അതിര്‍ത്തി കടന്ന്

അതിര്‍ത്തി കടന്ന്

പാകിസ്താന്‍റെ മൂന്ന് എഫ്-16 വിമാനങ്ങളാ ബുധനാഴ്ച രാവിലെയോടെ അതിര്‍ത്തി കടന്നെത്തിയത്. അതിര്‍ത്തി കടന്ന് മൂന്ന് കിമി ഉള്ളിലേക്കായിരുന്നു പാക് വിമാനം പ്രവേശിച്ചത്.വിമാനങ്ങള്‍ രജൗരിയിലെ സൈനിക പോസ്റ്റിന് സമീപം ബോംബു വര്‍ഷിക്കുകയും ചെയ്തു.

 മൂന്ന് കിമി

മൂന്ന് കിമി

ഇതോടെ ഇന്ത്യന്‍ സൈന്യം വിമാനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇതില്‍ ഒരു വിമാനം തകര്‍ന്ന് വീഴുകയും ചെയ്തു.വിമാനം തകര്‍ന്ന പിന്നാലെ പൈലറ്റ് പാരച്യൂടില്‍ പറന്നിറങ്ങുത് കണ്ടതായി എന്‍ഐഎയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 പാക് അധീന കാശ്മീര്‍

പാക് അധീന കാശ്മീര്‍

തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ പാക് അധീന കാശ്മീല്‍ നിന്നായിരുന്നു കണ്ടെടുത്തത്. അതേസമയം പാക് അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നും അതിന്‍റെ അവശിഷ്ടമാണ് ഇതെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പാക് പ്രചരണം.

 പാക് പട്ടാളം

പാക് പട്ടാളം

വിമാന അവശിഷ്ടങ്ങള്‍ക്കടുത്ത് പാക് പട്ടാളക്കാര്‍ പരിശോധന നടത്തുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. പാകിസ്താനിലെ 7 നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്‍റെറിയിലെ കമാന്‍റിങ്ങ് ഓഫീസറേയും പ്രചരിച്ച ചിത്രത്തില്‍ കാണാമായിരുന്നു.

 പൊളിച്ചടുക്കി ഇന്ത്യന്‍ സേന

പൊളിച്ചടുക്കി ഇന്ത്യന്‍ സേന

ഇന്ത്യന്‍ പൈലറ്റ് അഭിനന്ദ് വര്‍ധനെ പിടികൂടിയതോടെ പാക് സേന ഇത് പൂര്‍ണ രീതിയില്‍ സമര്‍ത്ഥിക്കാനും ശ്രമിച്ചു. എന്നാല്‍ പാകിസ്താന്‍റെ വാദങ്ങളെ പൊളിച്ചടുക്കിയിരിക്കുകയാണ് ഇന്ത്യന്‍ സേന. തെളിവ് സഹിതമാണ് ഇന്ത്യന്‍ വ്യോമ സേന ഈ വാദങ്ങള്‍ തകര്‍ത്തത്.

ചിത്രങ്ങള്‍

പാക് അതിര്‍ത്തിയില്‍ തകര്‍ന്ന് വീണത് എഫ്-16 വിമാനങ്ങള്‍ ആയിരുന്നെന്ന് ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു. തകര്‍ന്ന് വീണ വിമാനത്തിന്‍റെ ദൃശ്യങ്ങളും എഫ്-16 വിമാനത്തിന്‍റെ ഭാഗങ്ങളാണ് അതെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ഇന്ത്യന്‍ സേന പങ്കുവെച്ചിട്ടുണ്ട്.

വ്യാജ ചിത്രങ്ങള്‍

വ്യാജ ചിത്രങ്ങള്‍

പാകിസ്താന്‍ വെടിവെച്ചിട്ട ഇന്ത്യന്‍ വിമാനങ്ങള്‍ എന്ന പേരില്‍ പാക് മാധ്യമങ്ങള്‍ ചില വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. 2018 ല്‍ ഒഡിഷയില്‍ തകര്‍ന്ന് വീണ ജെറ്റ് വിമാനത്തിന്‍റെ ചിത്രങ്ങളാണ് പാകിസ്താന്‍ മാധ്യമങ്ങള്‍ നല്‍കിയിരുന്നത്.

തകര്‍ന്ന വീഡിയോ

തകര്‍ന്ന വീഡിയോ

പാക് തിരിച്ചടിയുടെ വീഡിയോ എന്ന പേരില്‍ മാധ്യമങ്ങള്‍ പങ്കുവെയ്ച്ചത് രാജസ്ഥാനില്‍ 2016 ല്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീഴുന്ന വീഡിയോ ആയിരുന്നു. പാകിസ്താന്‍ മാധ്യമങ്ങള്‍ മാത്രമല്ല പാകിസ്താനിലെ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും ഈ വ്യാജ ചിത്രങ്ങളും ഓഡിയോകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം പിന്നീട് പൊളിച്ചടുക്കിയിരുന്നു.

English summary
Picture of portion of downed Pakistani Air Force jet F-16 surfaces on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X