കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറന്‍സികളില്‍ ഇനി കലാമിന്റേയും ടാഗോറിന്റേയും ചിത്രങ്ങള്‍? പദ്ധതി അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ന്യൂദല്‍ഹി: ഇന്ത്യന്‍ കറന്‍സികളില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പുറമെ സാഹിത്യകാരന്‍ രവീന്ദ്രനാഥ ടാഗോറിന്റേയും മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിന്റേയും ചിത്രവും ഉള്‍പ്പെടുത്താന്‍ നീക്കം. റിസര്‍വ് ബാങ്ക് ഇതിന്റെ പണിപ്പുരയിലാണ് എന്നാണ് റിപ്പോര്‍ട്ട്. ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്കും രവീന്ദ്രനാഥ ടാഗോറിന്റെയും അബ്ദുള്‍ കലാമിന്റെയും വാട്ടര്‍ മാര്‍ക്ക് ചിത്രങ്ങള്‍ പുതിയ സീരീസ് ബാങ്ക് നോട്ടുകളില്‍ ഉപയോഗിക്കുന്നത് പരിഗണിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇതാദ്യമായാണ് മഹാത്മാഗാന്ധി ഒഴികെയുള്ള പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ നോട്ടുകളില്‍ ഉപയോഗിക്കാന്‍ ആര്‍ ബി ഐ ആലോചിക്കുന്നത്. ആര്‍ ബി ഐയും ധന മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എസ് പി എം സി ഐ എല്‍) ഗാന്ധി, ടാഗോര്‍, കലാം വാട്ടര്‍ മാര്‍ക്കുകളുടെ രണ്ട് വ്യത്യസ്ത സെറ്റ് സാമ്പിളുകള്‍ ഐ ഐ ടി - ഡല്‍ഹി എമറിറ്റസ് പ്രൊഫസര്‍ ദിലീപ് ടി ഷഹാനിക്ക് അയച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

FAKE

ഈ രണ്ട് സെറ്റുകളില്‍ നിന്ന് മികച്ചത് തിരഞ്ഞെടുത്ത് അവ സര്‍ക്കാരിന്റെ അന്തിമ പരിഗണനയ്ക്കായി അവതരിപ്പിക്കാന്‍ പറഞ്ഞിരിക്കുകയാണ്. ഒന്നോ അല്ലെങ്കില്‍ മൂന്നോ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഉയര്‍ന്ന തലത്തില്‍ എടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് വാട്ടര്‍മാര്‍ക്ക് സാമ്പിളുകളുടെ രൂപകല്‍പ്പനയ്ക്ക് ഔദ്യോഗിക അനുമതി ഉണ്ടായിരുന്നു എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും കറന്‍സി നോട്ടുകളില്‍ ഒന്നിലധികം അക്കങ്ങളുടെ വാട്ടര്‍മാര്‍ക്കുകള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ആരായാനുള്ള നീക്കം പുരോഗമിക്കുകയാണ്.

 ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍; കേരളത്തില്‍ കൊവിഡ് കൂടുമെന്ന് ആരോഗ്യവിദഗ്ധന്‍, ജാഗ്രത വേണം ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍; കേരളത്തില്‍ കൊവിഡ് കൂടുമെന്ന് ആരോഗ്യവിദഗ്ധന്‍, ജാഗ്രത വേണം

2017-ല്‍, പുതിയ നോട്ടുകളുടെ സുരക്ഷാ സവിശേഷതകള്‍ ശുപാര്‍ശ ചെയ്യുന്നതിനായി രൂപീകരിച്ച ഒമ്പത് ആര്‍ ബി ഐ ആഭ്യന്തര കമ്മിറ്റികളിലൊന്ന്, 2020-ല്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. അച്ചടി നിര്‍ത്തിയ 2,000 രൂപ നോട്ട് ഒഴികെയുള്ള എല്ലാ കറന്‍സി നോട്ടുകളിലും ഇത് ഉള്‍പ്പെടുത്തുന്നതിനായി വികസിപ്പിക്കും. ഇലക്ട്രോമാഗ്‌നറ്റിക് ഇന്‍സ്ട്രുമെന്റേഷനില്‍ പ്രാവീണ്യം നേടിയിട്ടുള്ള പ്രൊഫസര്‍ ഷഹാനിയാണ് വാട്ടര്‍ മാര്‍ക്കുകള്‍ പരിശോധിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ മോദി സര്‍ക്കാര്‍ ഷഹാനിയ്ക്ക് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

പ്രെറ്റി ...ബ്യൂട്ടിഫുള്‍; മാളവികയുടെ പുതിയ ചിത്രം വൈറല്‍

2021 ല്‍, ആര്‍ ബി ഐ മൈസൂര്‍ ആസ്ഥാനമായുള്ള ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡിനും ഹൊഷംഗബാദിലെ എസ് പി എം സി ഐ എല്ലിന്റെ സെക്യൂരിറ്റി പേപ്പര്‍ മില്ലിനും വാട്ടര്‍മാര്‍ക്ക് സാമ്പിളുകളുടെ സ്വന്തം സെറ്റ് രൂപകല്‍പ്പന ചെയ്യാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്ന്, ആര്‍ ബി ഐയും എസ് പി എം സി ഐ എല്ലും അവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി ഷഹാനിക്ക് അയയ്ക്കുകയായിരുന്നു. സാമ്പിളുകളുടെ സൂക്ഷ്മമായ വശങ്ങളെക്കുറിച്ച് ഷഹാനി ഉദ്യോഗസ്ഥരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

യുഎസ് ഡോളറിന്റെ വ്യത്യസ്ത മൂല്യങ്ങളിലുള്ള നോട്ടുകളില്‍ ജോര്‍ജ്ജ് വാഷിംഗ്ടണ്‍, ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍, തോമസ് ജെഫേഴ്‌സണ്‍, ആന്‍ഡ്രൂ ജാക്‌സണ്‍, അലക്‌സാണ്ടര്‍ ഹാമില്‍ട്ടണ്‍ തുടങ്ങിയ ചില സ്ഥാപക പിതാക്കന്മാരുടെയും എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെ 19-ാം നൂറ്റാണ്ടിലെ ഏതാനും പ്രസിഡന്റുമാരുടെയും ഛായാചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.

English summary
picture's of Rabindranath Tagore and APJ Abdul Kalam may be included in Indian currencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X