കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൊസൂര്‍ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ബെംഗളൂരു: ഹൊസൂരിനടുത്ത് ബെലഗോണ്ടപ്പള്ളിയില്‍ അപകടത്തില്‍ പെട്ട ബാംഗ്ലൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് തീവണ്ടിയില്‍ നിന്ന് കരളലയിക്കുന്ന കാഴ്ചകള്‍. ഡി 8, ഡി 9 കോച്ചുകള്‍ കൂട്ടിയിടിച്ച് സീറ്റുകള്‍ക്കിടയില്‍ ഞെരുങ്ങിയാണ് പലരും മരിച്ചത്.

<strong>Read Also: ഇന്റര്‍സിറ്റി അപകടം: പാറക്കല്ലല്ല; അപകടകാരണം പാളം പൊട്ടിയതോ?</strong>Read Also: ഇന്റര്‍സിറ്റി അപകടം: പാറക്കല്ലല്ല; അപകടകാരണം പാളം പൊട്ടിയതോ?

രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

ഞെട്ടിപ്പിച്ച അപകടം

ഞെട്ടിപ്പിച്ച അപകടം

രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് രാവിലെ 7.40 ഓടെയാണ് ഹൊസുരിനടുത്ത് വച്ച് തീവണ്ടി പാളം തെറ്റിയത്.

ആളൊഴിഞ്ഞ പ്രദേശം

ആളൊഴിഞ്ഞ പ്രദേശം

ആളൊഴിഞ്ഞ പ്രദേശം ആയിരുന്നു ഇത്. അതുകൊണ്ട് അപകടത്തില്‍ പെട്ട തീവണ്ടിയിലെ യാത്രക്കാര്‍ തന്നെയാണ് തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പാളത്തില്‍ പാറക്കല്ല്

പാളത്തില്‍ പാറക്കല്ല്

പാളത്തില്‍ പാറക്കല്ല് വീണാണ് അപകടം ഉണ്ടായതെന്നാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തിരിക്കുന്നത്.

ലോക്കോ പൈലറ്റ് പറയുന്നത്

ലോക്കോ പൈലറ്റ് പറയുന്നത്

എന്നാല്‍ തീവണ്ടിപ്പാളത്തില്‍ പാറക്കല്ലോ, തടസ്സങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് ലോക്കോ പൈലറ്റ് റെയില്‍വേയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ആര്യാടന്‍ തിരിച്ചു

റെയില്‍വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് ഹൊസൂരിലേക്ക് തിരിച്ചിട്ടുണ്ട്.

കേന്ദ്ര മന്ത്രിമാര്‍

മുന്‍ റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ അപകട സ്ഥലത്തേക്ക് തിരിച്ചു. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും അപകട സ്ഥലത്തേക്ക് തിരിക്കും.

അന്വേഷണം

റെയില്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നഷ്ടപരിഹാരം

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും അവശ്യമായ ധനസഹായം ഉടന്‍ വിതരണം ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു.

English summary
Pictures of Banglore-Ernakulam Intercity express train accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X