കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ പ്രതിഷ്ഠയുടെ ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, രാമക്ഷേത്രത്തിന് തെളിവുണ്ടെന്ന് രാംലല്ല!

Google Oneindia Malayalam News

ദില്ലി: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ മധ്യസ്ഥ ശ്രമം പാളിയതിനെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ നടക്കുന്ന വാദങ്ങള്‍ ഏഴാം ദിവസത്തിലെത്തി. കഴിഞ്ഞ ദിവസം കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത് രാംലല്ല വിരാജ്മനാണ്. അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠയുടെ ചിത്രങ്ങള്‍ ഇവിടെയുള്ള തൂണുകളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് രാംലല്ല വിരാജ്മന്‍ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇത് പുരാതന ചിത്രങ്ങളായത് കൊണ്ട് തെളിവായി എടുക്കാമെന്നും ഇവര്‍ പറയുന്നു.

1

നേരത്തെ വാദത്തിനിടെ ശ്രീരാമന്റെ കൃത്യമായ ജന്മസ്ഥലം അയോധ്യയില്‍ എവിടെയാണെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം നിലനിന്നിരുന്നോ എന്ന ചോദ്യം ഉയര്‍ന്നതോടെയാണ് സുപ്രീം കോടതി ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്. ഇവിടെ മുമ്പ് ക്ഷേത്രമുണ്ടായിരുന്നെന്നും, അതുപൊളിച്ചാണ് മുസ്ലീം പള്ളി നിര്‍മിച്ചതെന്നുമായിരുന്നു രാം ലല്ല അഭിഭാഷകന്‍ സിഎസ് വൈദ്യനാഥന്‍ ഉന്നയിച്ചത്.

അതേസമയം 1950 ഏപ്രില്‍ 16ന് കോടതി നിയമിച്ച കമ്മീഷണര്‍ തര്‍ക്കഭൂമിയില്‍ പരിശോധന നടത്തിയിരുന്നുവെന്നും, താന്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം കണ്ടെത്തിയിട്ടുണ്ടെന്ന് സിഎസ് വൈദ്യനാഥന്‍ കോടതിയെ അറിയിച്ചു. ഈ റിപ്പോര്‍ട്ട് അദ്ദേഹം കോടതിയില്‍ വായിക്കുകയും ചെയ്തു. കമ്മീഷണര്‍ ഇവിടെയുള്ള തൂണുകളില്‍ ഭഗവാന്‍ ശിവന്റെ ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഇത്തരം പ്രതിഷ്ഠകളുടെ ചിത്രങ്ങള്‍ ക്ഷേത്രങ്ങളില്‍ മാത്രമാണ് കണ്ടെത്തിയത്. എന്നാല്‍ മുസ്ലീം പള്ളികളില്‍ ഇത്തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതേസയമം അയോധ്യയില്‍ നിന്ന് കണ്ടെത്തിയ ഒരു മാപ്പ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളുണ്ട്. ഇത് ഹിന്ദുക്കളുടെ പുണ്യഭൂമിയാണെന്ന് ചിത്രങ്ങള്‍ ഉറപ്പാക്കുന്നുവെന്നും വൈദ്യനാഥന്‍ പറഞ്ഞു. ക്ഷേത്രത്തിനകത്തുള്ള പ്രതിഷ്ഠകളുടെ ചിത്രങ്ങളും രാംലല്ല സുപ്രീം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ആ നയം വേണ്ടി വന്നാല്‍ മാറ്റും..... ആണവായുധ നയത്തില്‍ മാറ്റം വരുമെന്ന സൂചനയുമായി രാജ്‌നാഥ് സിംഗ്!!ആ നയം വേണ്ടി വന്നാല്‍ മാറ്റും..... ആണവായുധ നയത്തില്‍ മാറ്റം വരുമെന്ന സൂചനയുമായി രാജ്‌നാഥ് സിംഗ്!!

English summary
pictures of deities found at ayodhya says ram lalla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X