കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ നിന്നുള്ള പ്രാവുകളേയും സൂക്ഷിക്കണം... ഭീഷണി മാത്രമല്ല, എന്തും സംഭവിക്കാം

Google Oneindia Malayalam News

ദില്ലി: കാറ്റിനും മഴക്കും മനുഷ്യനൊഴികെയുള്ള മറ്റ് ജീവി വര്‍ഗ്ഗങ്ങള്‍ക്കും അതിര്‍ത്തികളൊന്നും ഇല്ല. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്കോ കാറ്റ് അടിക്കരുതെന്ന് പറയാന്‍ പറ്റുമോ? പക്ഷികളോട് പറക്കരുതെന്ന് പറയാന്‍ പറ്റുമോ?

പാകിസ്താനില്‍ നിന്ന് ഭീഷണി സന്ദേശവുമായെത്തിയ ഒരു പ്രാവിനെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം ബലൂണുകളില്‍ ആയിരുന്നു ഭീഷണി സന്ദേശങ്ങള്‍.

പാകിസ്താനിലെ ഓരോ കുട്ടി പോലും ഇന്ത്യക്കെതിരെ പോരാടാന്‍ തയ്യാറാണെന്ന സന്ദേശമായിരുന്നു പ്രാവിന്റെ കാലില്‍ ഉണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഇത്.

വെറും ഭീഷണി സന്ദേശങ്ങള്‍ മാത്രമാണോ പ്രാവുകളും ബലൂണുകളും വഴി ഇന്ത്യയിലേക്ക് വിടാനാവുക? ഭീഷണികള്‍ അത്ര പെട്ടെന്ന് ഒഴിയുന്നില്ല....

പ്രാവുകള്‍

പ്രാവുകള്‍

ഒന്നാം ലോക മഹായുദ്ധ കാലത്തും രണ്ടാം ലോക മഹായുദ്ധ കാലത്തും സൈന്യത്തിലെ സുപ്രധാന അംഗങ്ങളായിരുന്നു പ്രാവുകള്‍. അവര്‍ ചെയ്തിരുന്ന സേവനങ്ങള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. സന്ദേശവാഹകരായിരുന്നു അവര്‍.

പാകിസ്താനില്‍ നിന്ന്

പാകിസ്താനില്‍ നിന്ന്

കഴിഞ്ഞ ദിവസം പാകിസ്താനില്‍ നിന്ന് പറന്നെത്തിയ പ്രാവിന്റെ കാലില്‍ ഒരു സന്ദേശമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അത്.

ഇന്ത്യക്കെതിരെ

ഇന്ത്യക്കെതിരെ

ശ്രദ്ധിക്കൂ മോദീ... പാകിസ്താസിലെ ചെറിയ കുട്ടികള്‍ വരെ ഇന്ത്യക്കെതിരെ പോരാടാന്‍ തയ്യാറാണ്. കശ്മീരില്‍ കാണിക്കുന്ന അതിക്രമങ്ങള്‍ക്ക് ഞങ്ങള്‍ പ്രതികാരം ചെയ്യും. 1971 ലേതുപോലെ പാകിസ്താന്‍ വെറുതേയിരിക്കില്ല- ഇതായിരുന്നു ആ സന്ദേശം.

സന്ദേശത്തിന് മാത്രം

സന്ദേശത്തിന് മാത്രം

സന്ദേശങ്ങള്‍ അയക്കാന്‍ മാത്രമാണോ പ്രാവുകളെ ഉപയോഗിക്കുക? ഇന്നത്തെ കാലത്ത് മറ്റ് പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാം. കാലില്‍ സന്ദേശത്തിന് പകരം ചെറു ക്യാമറ ഘടിപ്പിച്ചാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തി തിരിച്ചെത്തിക്കാന്‍ കഴിയും.

മൃഗ ബോംബുകള്‍

മൃഗ ബോംബുകള്‍

ആക്രമണങ്ങള്‍ക്ക് പലപ്പോഴും ഉപയോഗിക്കപ്പെടുന്നത് മനുഷ്യ ബോംബുകളാണ്. എന്നാല്‍ മൃഗബോംബുകള്‍ പോലും വരുംകാലങ്ങളില്‍ ഉപയോഗിക്കപ്പെട്ടേക്കാം. കാരണം കൃത്യമായി പരിശീലിപ്പിക്കപ്പെട്ട മൃഗങ്ങള്‍ മനുഷ്യരേക്കാള്‍ കൃത്യമായി ഇത്തരം കാര്യങ്ങള്‍ ചെയ്‌തെന്നിരിക്കും

യന്ത്ര പ്രാവുകള്‍

യന്ത്ര പ്രാവുകള്‍

ഇനിയുള്ള യുദ്ധകാലങ്ങളില്‍ യന്ത്ര പ്രാവുകള്‍ വരെ ഇറങ്ങാനുള്ള സാധ്യതകള്‍ ഏറെയാണ്. പെട്ടെന്ന് തിരിച്ചറിയപ്പെടാതെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താനും സ്വയം പൊട്ടിത്തെറിക്കാനും ഇവയ്ക്ക് കഴിഞ്ഞേക്കും.

മിസൈലുകള്‍

മിസൈലുകള്‍

പാകിസ്താനില്‍ നിന്ന് വിക്ഷേപിക്കുന്ന ഏത് മിസൈലുകളും ഇന്ത്യ അറിയും. പക്ഷേ പാകിസ്താനില്‍ നിന്ന് പറന്നുവരുന്ന പക്ഷികളെ മുഴുവന്‍ നിരീക്ഷിക്കാന്‍ ഇന്ത്യക്ക് കഴിയുമോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.

എന്തിനും തയ്യാര്‍

എന്തിനും തയ്യാര്‍

ഇന്ത്യക്കെതിരെ എന്ത് വേണമെങ്കിലും ചെയ്യാന്‍ പാകിസ്താന്‍ തയ്യാറാകും എന്നാണ് സൂചനകള്‍. വെറും രണ്ട് ഭീകരരെ വച്ച് ബാരാമുള്ളയിലെ സൈനിക ക്യാമ്പ് ആക്രമിക്കാന്‍ ശ്രമിച്ചത് അതിന് ഒരു ഉദാഹരണം മാത്രം.

English summary
Border Security Force (BSF) on Sunday spotted a grey colored Pakistani pigeon purportedly sent towards India to vent out a common frustration in that country following India's surgical strike along the Line of Control (LoC) causing it much humiliation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X