മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ പന്നികള്‍ ഭക്ഷിച്ചു
വാറങ്കല്‍: മാലിന്യത്തില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ പന്നികള്‍ ഭക്ഷിച്ചു. നഗരത്തിലെ മാലിന്യ കൂമ്പാരത്തില്‍ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
നഗരത്തിലെ മാലിന്യ കൂമ്പാരത്തില്‍ നിന്നും മനുഷ്യ കുഞ്ഞിന്റേതെന്ന് തോന്നുന്ന ശരീര ഭാഗങ്ങള്‍ പന്നികള്‍ ഭക്ഷിക്കുമ്പോഴാണ് നാട്ടുക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് പോലീസില്‍ അറിയിച്ചു.

പോലീസ് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ മറ്റു ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തി. പെണ്‍കുഞ്ഞാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രസവിച്ച് ദിവസങ്ങള്‍ മാത്രമായ കുഞ്ഞിനെ അമ്മ തന്നെയായിരിക്കണം ഉപേക്ഷിച്ചത് എന്നാണ് പോലീസ് നിഗമനം.












Click it and Unblock the Notifications