കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമിര്‍ കുടങ്ങുമോ... നഗ്നതപ്രദര്‍ശനം സുപ്രീം കോടതിയില്‍!!!

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഒരു ടെപ് റെക്കോര്‍ഡറിന്റെ മറ മാത്രം കൊണ്ട് നഗ്നനായി പ്രത്യക്ഷപ്പെട്ട ആമിര്‍ ഖാന്‍ കുടങ്ങുമോ... കേസിപ്പേള്‍ സുപ്രീം കോടതി വരെ എത്തി നില്‍ക്കുകയാണ്.

രാജ് കുമാര്‍ ഹിരാനിയുടെ പികെ എന്ന സിനിമയുടെ പോസ്റ്ററിലാണ് ആമിര്‍ ഏതാണ്ട് പൂര്‍ണ നഗ്നനായി പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ പല ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.

Aamir Khan Nude

ആമിറിന്റെ പോസ്റ്ററിനെതിരെ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് ഒരു സംഘടന. മനുഷ്യാവകാശത്തിനും സാമൂഹ്യ നീതിക്കും വേണ്ടി നില കൊള്ളുന്നവര്‍ എന്നവകാശപ്പെടുന്ന ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് ആണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ആമിര്‍ ഖാനും ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കും എതിരെയാണ് ഹര്‍ജി. കേന്ദ്ര സര്‍ക്കാരിനും വാര്‍ത്താവിതരണ മന്ത്രാലയത്തിനും ഇതില്‍ നിന്ന് മാറി നില്‍ക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

പോസ്റ്ററിനെതിരെ ഇതിനകം തന്നെ കോടതിയില്‍ കേസെത്തിയിട്ടുണ്ട്. കാണ്‍പൂരിലെ കോടതിയില്‍ ആഗസ്റ്റ് 2 നായിരുന്നു ആദ്യത്തെ കേസ് ഫയല്‍ ചെയ്യപ്പെട്ടത്. പോസ്റ്ററിലൂടെ ആമിര്‍ഖാനും രാജ് കുമാര്‍ ഹിരാനും നിര്‍മാതാവ് വിധു വിനോദ് ചോപ്രയും നഗ്നതയും അശ്ലീവും പ്രചരിപ്പിക്കുക. ആണെന്നാണ് ആരോപണം. ആമിര്‍ ഖാന്‍ തന്റെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയായിരുന്നു പികെയുടെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ടത്.

English summary
The controversy surrounding the release of poster of film PK showing Aamir Khan standing semi-nude with a radio has reached the Supreme Court with a PIL filed seeking ban on release of the film.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X