കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ ഫണ്ട്:എഎപിക്കെതിരെ കേസെടുക്കണമെന്ന് ഹര്‍ജി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ നിയമവുരുദ്ധമായ വിദേശ ഫണ്ട് പറ്റുന്നുവെന്ന് ആരോപണം. വിഷയത്തില്‍ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷണം നടത്തണം എന്നവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി.

അഡ്വക്കറ്റ് എംഎല്‍ ശര്‍മയാണ് പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ അക്കൗണ്ടുകളും ഫണ്ടുകളും പിടിച്ചെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Arvind Kejriwal

രാഷ്ട്രീയ പാര്‍ട്ടികള്‍ വിദേശ ധന സഹായം സ്വീകരിക്കരുതെന്ന എഫ്‌സിആര്‍ ആക്ട് പ്രകാരം നടപടിയെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭാവനകള്‍ എത്തിക്കൊണ്ടിരിക്കെയാണ് ഇങ്ങനെ ഒരു നീക്കം. അഴിമതി വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടി ദില്ലി അസംബ്ലി തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്ന നിയമവിദഗ്ധരായ അഡ്വ. ശാന്തി ഭൂഷണ്‍, അഡ്വ. പ്രശാന്ത് ഭൂഷന്‍, പാര്‍ട്ടി ചെയര്‍മാന്‍ അരവിന്ദ് കെജ്രിവാള്‍, പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണയും ജസ്റ്റിസ് മന്‍മോഹനും ഉള്‍പ്പെട്ട ബഞ്ചിന്റെ പരിഗണനയിലാണ് ഹര്‍ജി വന്നത്. എന്നാല്‍ ഈ ബഞ്ച് ഹര്‍ജി പരിഗണിക്കാന്‍ തയ്യാറായില്ല. 2013 ഒക്ടോബര്‍ 11 ന് മറ്റൊരു ബഞ്ചിന്റെ പരിഗണനയിലേക്ക് കേസ് മാറ്റി വക്കുകയായിരുന്നു.

പൊതു താത്പര്യ ഹര്‍ജിയില്‍ ചില കാര്യങ്ങളുണ്ട്. അവ തനിക്ക് പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ഹര്‍ജി മാറ്റിവച്ചത്.

English summary
A petition was filed on Wednesday in the Delhi High Court seeking registration of a criminal case against Aam Aadmi Party (AAP) leader Arvind Kejriwal for allegedly receiving foreign funds in violation of law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X