കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിയെ കൊന്നത് ഗോഡ്‌സെ തനിച്ചല്ല..?? പിന്നില്‍ ഒരാള്‍ കൂടി...!!! നടുക്കുന്ന വെളിപ്പെടുത്തൽ !!!

  • By Anamika
Google Oneindia Malayalam News

ദില്ലി: രാജ്യസ്‌നേഹം ഏറെ പ്രസംഗിക്കുന്ന സംഘപരിവാറിന് ചരിത്രത്തിലെ ഏറ്റവും വലിയ കറകളിലൊന്നാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകം. ഈ കറ മായ്ക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തുന്നുമുണ്ട്. ഗാന്ധിവധത്തില്‍ എട്ടാം പ്രതിയും സൂത്രധാരനുമായ ആര്‍എസ്എസ് ആചാര്യന്‍ സവര്‍ക്കറെ വിശുദ്ധനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സുപ്രീം കോടതിയിലെത്തിയ ഹര്‍ജി ചര്‍ച്ചയാവുകയാണ്.

സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ ഭീകര ട്വിസ്റ്റ്...!!! അന്ന് രാത്രി പെണ്‍കുട്ടിക്കൊപ്പം ആര് ??സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ ഭീകര ട്വിസ്റ്റ്...!!! അന്ന് രാത്രി പെണ്‍കുട്ടിക്കൊപ്പം ആര് ??

പശുവിനെ അമ്മയെന്ന് വിളിക്കാന്‍ ഏത് പട്ടി പറഞ്ഞാലും സൗകര്യമില്ല...!! രാജേഷിന്റെ കരണം പുകച്ച് ലല്ലു..!പശുവിനെ അമ്മയെന്ന് വിളിക്കാന്‍ ഏത് പട്ടി പറഞ്ഞാലും സൗകര്യമില്ല...!! രാജേഷിന്റെ കരണം പുകച്ച് ലല്ലു..!

ഗാന്ധിയുടെ കൊലപാതകം

1948 ജനുവരി മുപ്പതിന് വൈകിട്ട് പതിവ് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നാഥുറാം ഗോഡ്‌സെ എന്ന ഹിന്ദുമതഭ്രാന്തന്‍ ഗാന്ധിയെ വെടിവെച്ച് കൊന്നത്. ആര്‍എസ്എസ്സിന്റെ തലതൊട്ടപ്പനായ സവര്‍ക്കറുടെ അടുത്ത അനുയായി ആയിരുന്നു ഗോഡ്‌സെ. സവര്‍ക്കറും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു.

ഗോഡ്സെയ്ക്കൊപ്പം മറ്റൊരാൾ

നാഥുറാം വിനായക് ഗോദ്‌സെയെക്കൂടാതെ മറ്റൊരാള്‍ കൂടി ഗാന്ധിജിയുടെ വധത്തിന് പിന്നിലുണ്ട് എന്ന പരാതിയാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്. അഭിനവ് ഭാരത് എന്ന സംഘടനയാണ് പരമോന്നത കോടതിയെ പുതിയ വാദം ഉയര്‍ത്തി സമീപിച്ചിരിക്കുന്നത്.

സവർക്കറുടെ കറ നീക്കാൻ

2001ല്‍ സവര്‍ക്കറുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട സംഘടനയാണ് അഭിനവ് ഭാരത്. ഈ സംഘടനയുടെ ട്രസ്റ്റിയും ഗവേഷകനുമായ ഡോക്ടര്‍ പങ്കജ് ഫഡ്‌നിസാണ് ഹര്‍ജിക്കാരന്‍. ഹര്‍ജിയുടെ ലക്ഷ്യം ഗാന്ധി വധത്തില്‍ സവര്‍ക്കര്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ കഴുകിക്കളയല്‍ മാത്രമാണ്.

നാല് ബുള്ളറ്റുകൾ

ഗോദ്‌സെയുടെ തോക്കില്‍ നിന്നുള്ള മൂന്ന് വെടിയുണ്ടകളായിരുന്നു കൊല്ലപ്പെട്ട ശേഷം ഗാന്ധിജിയുടെ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ ഗാന്ധിയുടെ ശരീരത്തില്‍ മൂന്നല്ല, നാല് ബുള്ളറ്റുകളുണ്ടായിരുന്നുവെന്നാണ് പങ്കജ് ഫഡ്‌നിസ് വാദിക്കുന്നത്. താന്‍ ഗവേഷണത്തില്‍ കണ്ടെത്തിയതാണ് ഇക്കാര്യമെന്നും ഇയാള്‍ വാദിക്കുന്നു.

നാല് ബുള്ളറ്റുകൾ

ഗാന്ധിയുടെ നേര്‍ക്ക് വെടിയുതിര്‍ത്ത ഗോഡ്‌സെയുടെ തോക്കില്‍ ഏഴ് വെടിയുണ്ടകളായിരുന്നു ഉണ്ടായിരുന്നു. വെടിവെച്ച ശേഷം തോക്കില്‍ 4 ബുള്ളറ്റുകള്‍ ബാക്കിയുണ്ടായിരുന്നു. അതിനര്‍ത്ഥം ഗോഡ്‌സെ മൂന്ന് തവണ വെടിയുതിര്‍ത്തുവെന്നാണ്.

മറ്റൊരു കൊലയാളി

പക്ഷേ ഗാന്ധിജിയുടെ ശരീരത്തില്‍ കണ്ടെത്തിയത് നാല് ബുള്ളറ്റുകളാണ്. ഈ നാലാമത്തെ ബുള്ളറ്റ് എവിടെനിന്നു വന്നുവെന്നതാണ് പങ്കജ് ഫഡ്‌നിസിന്റെ ഹര്‍ജിയില്‍ ഉന്നയിക്കുന്ന ചോദ്യം. നാലാമതൊരു ബുള്ളറ്റ് കൂടി ലഭിച്ചത് സൂചിപ്പിക്കുന്നത് ഗോഡ്‌സെയെ കൂടാതെ ഒരാള്‍ കൂടി ഗാന്ധിക്ക് നേരെ വെടിയുതിര്‍ത്തുവെന്നാണെന്നും ഇയാള്‍ പറയുന്നു.

മോദിക്ക് കത്ത്

ഗാന്ധിവധം വീണ്ടും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിലൂടെ തങ്ങളുടെ ആചാര്യനായ സവര്‍ക്കറുടെ മേലുള്ള ആരോപണത്തിന്റെ കറ കഴുകിക്കളയുകയെന്നതാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. ഇതേ ആവശ്യമുന്നയിച്ച് ഈ സംഘടന കോടതിക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സമീപിച്ചിട്ടുണ്ട്.

English summary
Plea in Sc related to the assassination of Gandhi hints at a second assassin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X