'ചൈനയുമായി കോൺഗ്രസ് കരാർ ഒപ്പിട്ടു, ഉളളടക്കം രഹസ്യം, അന്വേഷണം വേണം'; സുപ്രീം കോടതിയിൽ ഹർജി!
ദില്ലി: 2008ല്‍ ചൈനയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പിട്ട കരാറില്‍ എന്‍ഐഎ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. 2008 ഓഗസ്റ്റ് ഏഴാം തിയ്യതി കോണ്‍ഗ്രസ് പാര്‍ട്ടിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ഒരു ഉടമ്പടിയില്‍ ഒപ്പ് വെച്ചെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നു.
പരസ്പര സഹകരണത്തിനും ഉന്നത തലത്തിലുളള വിവര കൈമാറ്റത്തിനും അടക്കമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ധാരണയില്‍ എത്തിയത് എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പ്രാദേശികവും അന്തര്‍ദേശീയവും ഉഭയകക്ഷി തലത്തിലുളളതുമായ കാര്യങ്ങള്‍ പരസ്പരം ആലോചനകള്‍ നടത്താനും ധാരണ ഉണ്ടാക്കിയതായും ആരോപിക്കുന്നു.

ഈ കാലയളവില്‍ സോണിയാ ഗാന്ധിയും കുടുംബവും ചൈനയില്‍ സന്ദര്‍ശനം നടത്തിയതും ബീജിംഗ് ഒളിമ്പിക്‌സിന്റെ ഓപ്പണിംഗ് ചടങ്ങില്‍ അടക്കം പങ്കെടുത്തതും അടക്കമുളള കാര്യങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ മഹേഷ് ജത്മലാനിയാണ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ചൈനീസ് നേതാക്കള്‍ക്കൊപ്പമുളള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മഹേഷ് ജത്മലാനി ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആരുമായും വെട്ടുവീഴ്ച സാധ്യമല്ലെന്ന് ജത്മലാനി പറയുന്നു. 2008നും 2013നും ഇടയില്‍ ചൈനയുടെ ഭാഗത്ത് നിന്ന് 600ഓളം കയ്യേറ്റങ്ങളാണ് നടന്നത് എന്നും ഈ സമയത്ത് യുപിഎ ആയിരുന്നു അധികാരത്തിലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ചൈനയുമായി ഒപ്പിട്ട ഉടമ്പടി സംബന്ധിച്ച വിവരങ്ങള്‍ പരസ്യമാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ശത്രുരാജ്യവുമായി ഉണ്ടാക്കിയ ധാരണയിലൂടെ രാജ്യത്തിന്റെ സുരക്ഷ ബാധിക്കപ്പെട്ടേക്കുമോ എന്നതടക്കമുളള ചോദ്യങ്ങളും ഹര്‍ജിക്കാരന്‍ ഉയര്‍ത്തുന്നു. ഉടമ്പടിയിലെ കാര്യങ്ങള്‍ കോണ്‍ഗ്രസ് എന്തിനാണ് ഒളിക്കുന്നത് എന്നും ഹര്‍ജിയില്‍ ചോദിക്കുന്നു.
This picture of Rahul Gandhi signing an agreement in 2008 in China with Sonia and Xi in the background has possible sinister implications for the country’s security. The NIA must initiate an investigation under the Unlawful Activities ( Prevention) Act and secure the agreement pic.twitter.com/WCn1TY6E28
— Mahesh Jethmalani (@JethmalaniM) June 21, 2020












Click it and Unblock the Notifications