മംഗളൂരുവില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയ സംഭവം: പൈലറ്റിന്റെ പിഴവ് കാരണമെന്ന് സ്ഥിരീകരണം!!!
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയതിന് കാരണം പൈലറ്റിന്റെ പിഴവാണെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിന്റെ ക്യാപ്റ്റന്‍ പ്രവീണ്‍ ടുമറാന്റെ ലൈസന്‍സ് ഡി.ജി.സി ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. അപകടം നടന്നതിന് ശേഷം എയര്‍ ഇന്ത്യാ എക്സ്പ്രസ് അധികൃതര്‍ ഇയാളെ കമ്പനിയുടെ മറ്റൊരു വിങ്ങിലേക്കു മാറ്റിയിരുന്നു.
കഴിഞ്ഞ മാസം 30 ന് വൈകിട്ട് അഞ്ചരയോടെ ദുബൈയില്‍ നിന്നും മംഗളൂരുവിലേക്ക് നിറയെ യാത്രക്കാരുമായി വന്ന ഐഎക്സ് 384 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേബിള്‍ ടോപ് റണ്‍വേയുള്ള മംഗളൂരുവില്‍ വിമാനം ഇറങ്ങുമ്പോള്‍ ഉണ്ടാകേണ്ട വേഗതയേക്കാള്‍ കൂടുതല്‍ വേഗം ഉണ്ടായതാണ് അപകടത്തിനിടയാക്കിയതെന്നു ഡിജിസിഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

റണ്‍വേയില്‍ വിമാനം ടച്ച് ചെയ്യേണ്ട പോയിന്റില്‍ നിന്നും 900 മീറ്റര്‍ (2,952 അടി) മാറിയാണ് വിമാനം ലാന്‍ഡ് ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. രണ്ടു തവണ ലാന്‍ഡിങ്ങിന് ശ്രമിച്ചിട്ടും നടക്കാതെ വന്നതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ മൂന്നാം തവണ വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ റണ്‍വേയില്‍ വന്‍ കുലുക്കത്തോടെ വീണ വിമാനം അതിവേഗം ഓടുകയായിരുന്നു.
പാര്‍ക്കിങ് ബേയിലേക്കു തിരയുന്നതിനിടെ നിയന്ത്രണം വിട്ടു റണ്‍വേയില്‍ നിന്നും തെന്നിമാറുകയും തുടര്‍ന്ന് മണലും ചെളിയും നിറഞ്ഞ ഭാഗത്തേക്ക് തെന്നിനീങ്ങിയാണ് അപകടം സംഭവിച്ചത്. ക്യാപ്റ്റന്‍ തുടരെ തുടരെ സഡന്‍ ബ്രേക്ക് ഉപയോഗിച്ചതോടെയാണ് റണ്‍വേയില്‍ നിന്നും തെന്നി ചളിയും മണലുമുള്ള ഭാഗത്തേക്ക് നീങ്ങിയതെന്നാണ് സൂചന. പൈലറ്റിന്റെ മനസാന്നിധ്യവും ഭാഗ്യവും കൊണ്ട് മാത്രമാണ് 183 യാത്രക്കാരും ആറ് വിമാന ജോലിക്കാരും അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്. 2010 ല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടതിന്റെ ഇരുപത് മീറ്ററോളം അരികിലായാണ് വിമാനം ചെളിയില്‍ പുണ്ടു നിന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications