Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണവും മരുന്നും കൊടുക്കുന്നു.. ഇന്ത്യ ആശങ്കപ്പെടേണ്ട, അഭിനന്ദൻ പൂർണ സുരക്ഷിതനെന്ന് പാക് മന്ത്രി

Recommended Video

cmsvideo
    അഭിനന്ദൻ പൂർണ സുരക്ഷിതനെന്ന് പാക് മന്ത്രി | Oneindia Malayalam

    ദില്ലി: പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ നാളെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു. സമാധാന സന്ദേശം എന്ന നിലയ്ക്കാണ് അഭിനന്ദനെ വിട്ടയയ്ക്കാനുളള തീരുമാനമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

    അഭിനന്ദന്‍ പാകിസ്താനില്‍ സുരക്ഷിതനായിരിക്കുന്നു എന്നാണ് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. ജനീവ കരാറിനെ കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായ ബോധമുണ്ട്. നിങ്ങളുടെ പൈലറ്റ് തീര്‍ത്തും സുരക്ഷിതനാണ്. അദ്ദേഹത്തെ ഞങ്ങള്‍ കാര്യമായി തന്നെ പരിചരിക്കുന്നുണ്ട്. ആവശ്യമുളള മരുന്നു ഭക്ഷണവും ഉള്‍പ്പെടെ നല്‍കുന്നുണ്ട് എന്നും ഖുറേഷി വ്യക്തമാക്കി.

    army

    ഇന്ത്യയും പാകിസ്താനും തമ്മിലുളള സംഘര്‍ഷം കുറയ്ക്കാന്‍ സഹായിക്കുമെങ്കില്‍ അഭിനന്ദനെ വിട്ടയയ്ക്കാം എന്ന് നേരത്തെ പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഫോണില്‍ സംസാരിക്കാനുളള താല്‍പര്യവും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രകടിപ്പിക്കുകയുണ്ടായി.

    എന്നാല്‍ ഉപാധികള്‍ക്കൊന്നുമില്ലെന്നും അഭിനന്ദനെ ഉടനെ തന്നെ വിട്ടയയ്ക്കണം എന്നും ഇന്ത്യ കര്‍ശന നിലപാട് എടുത്തു. ഒരു വിലപേശലും അനുവദിക്കില്ലെന്നും ഇന്ത്യ തുറന്നടിച്ചു. നിരുപാധികമായി അഭിനന്ദനെ വിട്ടയയ്ക്കണം എന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. അതിന് പിന്നാലെയാണ് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ അഭിനന്ദനെ വിട്ടയക്കാനുളള തീരുമാനം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+