കെജ്രിവാളിന് പിണറായിയുടെ കത്ത്; നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണം
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൡന് പിണറായി വിജയന്റെ കത്ത്. നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണം. മലയാളി നഴ്‌സിനെ ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെടുന്നു.
ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിന് മാനസിക പിന്തുണ നല്‍കണമെന്നു് അദ്ദേഹം ആവശ്യപ്പെടുന്നു. അപ്രതീക്ഷിത പിരിച്ചുവിടലിനെ തുടര്‍ന്നാണ് ദില്ലിയിലെ ഐഎല്‍ബിഎസ് ആശുപത്രിയിലെ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സംഭവത്തിനു പിന്നാലെ ഐഎല്‍ബിഎസിലെ നഴ്‌സുമാര്‍ മിന്നല്‍പണിമുടക്ക് നടത്തിയിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. ആശുപത്രിയിലെ പീഡനങ്ങളെ കുറിച്ചും മറ്റും അരവിന്ദ് കെജ്രിവാളിനോടി പരാതി പറഞ്ഞതിന്റെ പ്രതികാര നടപടിയായിട്ടാണ് മലയാളി നഴ്‌സിനെ പിരിച്ചുവിട്ടതെന്നാണ് ആരോപണം.












Click it and Unblock the Notifications