കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2.35 ലക്ഷം കോടി രൂപ മറക്കരുത്... മോദി സര്‍ക്കാരിന് ആറ് മുഖ്യമന്ത്രിമാരുടെ കത്ത്, പിണറായിയും

Google Oneindia Malayalam News

ദില്ലി: ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട 2.35 ലക്ഷം കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളരാണ് കത്തയച്ചത്. സംസ്ഥാനങ്ങള്‍ക്ക് നേരത്തെ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നല്‍കാന്‍ ധാര്‍മികവും ഭരണഘടനാപരവുമായി കേന്ദ്രത്തിന് ബാധ്യതയുണ്ടെന്നു മുഖ്യമന്ത്രിമാര്‍ ഓര്‍മിപ്പിച്ചു.

p

പിണറായി വിജയന് പുറമെ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രേശഖര റാവു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവരാണ് കത്തെഴുതിയത്. സംസ്ഥാനങ്ങളോട് വിപണിയില്‍ നിന്ന് കടമെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ സാമ്പത്തികമായി വളരെ പ്രതിസന്ധിയിലാണ്. ഇനി വിപണിയില്‍ നിന്ന് കടമെടുത്താല്‍ തിരിച്ചടക്കേണ്ട ബാധ്യത കൂടി വരും. അത് സംസ്ഥാനങ്ങളെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിടും. കേന്ദ്രസര്‍ക്കാര്‍ ഈ ബാധ്യത ഏറ്റെടുക്കണം. കേന്ദ്രസര്‍ക്കാരിന്റെ ചില വാഗ്ദാനങ്ങളില്‍ വിശ്വസിച്ചാണ് ജിഎസ്ടി വിഹിതം കേന്ദ്രത്തിന് കൈമാറാന്‍ സംസ്ഥാനങ്ങള്‍ തയ്യാറായത് എന്ന കാര്യം മുഖ്യമന്ത്രിമാര്‍ ഓര്‍മിപ്പിച്ചു. ജിഎസ്ടി കളക്ഷന്റെ 14 ശതമാനം നഷ്ടപരിഹാരമാണ് സംസ്ഥാനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ജിഎസ്ടി നടപ്പാക്കിയ ആദ്യ അഞ്ചുവര്‍ഷ കാലത്തേക്കാണ് ഈ 14 ശതമാനം നല്‍കാമെന്ന് പറഞ്ഞിരുന്നതെന്നും മുഖ്യമന്ത്രിമാര്‍ ഓര്‍മിപ്പിച്ചു.

തൊഴിലുറപ്പിന്റെ 'നഗര മോഡല്‍' വരുന്നു; എല്ലാവര്‍ക്കും തൊഴില്‍; ബൃഹദ് പദ്ധതിയുമായി മോദി സര്‍ക്കാര്‍തൊഴിലുറപ്പിന്റെ 'നഗര മോഡല്‍' വരുന്നു; എല്ലാവര്‍ക്കും തൊഴില്‍; ബൃഹദ് പദ്ധതിയുമായി മോദി സര്‍ക്കാര്‍

ജിഎസ്ടി കളക്ഷനെ കൊറോണ പ്രതിസന്ധി ബാധിച്ചുവെന്ന് കഴിഞ്ഞാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. കൊറോണയെ ദൈവത്തിന്റെ പ്രവര്‍ത്തനം എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. 2021 സാമ്പത്തിക വര്‍ഷം 97000 കോടി രൂപയുടെ കുറവാണ് നികുതി കളക്ഷനില്‍ വന്നിരിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. പ്രതിസന്ധി തരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ വിപണിയില്‍ നിന്ന് കടമെടുക്കണമെന്നും കേന്ദ്രമന്ത്രി നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ അത് പറ്റില്ലെന്നാണ് മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ജിഎസ്ടി നടപ്പാക്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്ന വേളയില്‍ സംസ്ഥാനങ്ങളുമായുണ്ടാക്കിയ ധാരണയില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

English summary
Pinarayi Vijayan and Mamata Banerjee, 4 Other Chief Ministers Write To PM Over GST Row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X