'നന്ദി സഖാവേ'; തമിഴിലെ പിണറായി ട്വീറ്റിന് സ്റ്റാലിന്റെ വക മലയാളത്തിൽ റീട്വീറ്റ്
ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തിൽ നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സ്റ്റാലിന്റെ ജന്മദിനത്തിൽ ആയിരുന്നു സംഭവം നടന്നത്. എം കെ സ്റ്റാലിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു പിണറായി വിജയൻ തമിഴിൽ ട്വീറ്റ് രേഖപ്പെടുത്തിയിരുന്നു.
എന്നാൽ, പിറന്നാൾ ആശംസയ്ക്ക് പിന്നാലെയാണ് മലയാളത്തിലുള്ള ട്വീറ്റും എത്തിയത്. മുഖ്യമന്ത്രിയുടെ ട്വീറ്റിന് മറുപടിയായിരുന്നു സ്റ്റാലിന്റെ സ്നേഹ സന്ദേശം. "നന്ദി സഖാവേ"... എന്നായിരുന്നു സ്റ്റാലിന്റെ മറുപടി. മലയാളത്തിൽ ആണ് തിരിച്ച് സ്റ്റാലിൻ ട്വീറ്റ് ചെയ്തത്.

അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എം എ സ്റ്റാലിനെ നേരിൽ കണ്ടാണ് പിണറായി വിജയൻ ജന്മദിനാശംസകൾ അറിയിച്ചിരുന്നത്. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ആശംസ നേർന്നിരുന്നു.
'പ്രിയപ്പെട്ട സ്റ്റാലിനെ നേരിൽ കണ്ട് ജന്മദിനാശംസകൾ നേർന്നു. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങൾക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു' - എന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്.
അതേസമയം , കഴിഞ്ഞ ദിവസം സ്റ്റാലിന്റെ പുസ്തക പ്രകാശന ചടങ്ങിലും പിണറായി വിജയൻ എത്തിയിരുന്നു. മലയാളികളും തമിഴരും ഒരേ മണ്ണിന്റെ മക്കൾ ആണെന്ന് പിണറായി പുസ്തക പ്രകാശന ചടങ്ങിൽ വ്യക്തമാക്കിയിരുന്നു. ഈ ബന്ധം കൂടുതൽ ശക്തമാക്കി ഉണ്ടെന്നും ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ നീതി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇത്തരം കാര്യങ്ങൾക്കായി എല്ലാവരും ഒന്നിച്ച് നിൽക്കണം എന്നാണ് പിണറായി വിജയൻ ചടങ്ങിൽ പറഞ്ഞു.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications