പോലീസ് കസ്റ്റഡിയിൽ പിണറായിക്ക് ദേഹാസ്വാസ്ഥ്യം, നഗരം ചുറ്റിച്ചത് മൂന്നര മണിക്കൂർ, വെള്ളവും മരുന്നും നൽകിയില്ല

ന്യൂ ഡല്‍ഹി: ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യമെന്ന് റിപ്പോര്‍ട്ട്. ജന്തര്‍ മന്തിറിലേക്കുളള പ്രതിഷേധ മാര്‍ച്ചിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത പിണറായി വിജയനെ മൂന്നര മണിക്കൂറോളമാണ് ഡല്‍ഹി പോലീസ് ബൊലേറോയില്‍ നഗരം ചുറ്റിച്ചത്.

അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് ഒപ്പമുണ്ടായിരുന്ന ജോണ്‍ ബ്രിട്ടാസ് എംപി അടക്കമുളളവര്‍ പോലീസിനെ അറിയിച്ചെങ്കിലും ഭക്ഷണമോ വെള്ളമോ മരുന്നോ നല്‍കിയില്ലെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്. കസ്റ്റഡിയിലെടുത്ത പിണറായി വിജയനെ ആദ്യം ഛത്രസാല്‍ സ്റ്റേഡിയത്തിലാണ് പോലീസ് കരുതല്‍ തടങ്കലിലാക്കിയത്. അതിന് ശേഷമാണ് വാഹനത്തില്‍ മണിക്കൂറുകളോളം നഗരം ചുറ്റിച്ചത്.

Pinarayi Vijayan

നിലവില്‍ പിണറായി അടക്കമുളള നേതാക്കളെ പോലീസ് മന്ദിര്‍ മാര്‍ഗ് സ്‌റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്. ഇവിടെ വെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്റ്റേഷനില്‍ വെച്ചാണ് പിണറായിക്ക് വെള്ളം പോലും നല്‍കാന്‍ പോലീസ് അനുവദിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ് ആരോപിച്ചു. രാവിലെ പത്തേ മുക്കാലിന് കസ്റ്റഡിയിലെടുത്ത തങ്ങളെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത് ഉച്ചയ്ക്ക് രണ്ടേ കാലിന് ആണെന്നും ബ്രിട്ടാസ് പറയുന്നു.

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കൊണ്ട് പിണറായി തളര്‍ന്നിരിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഒരു ചെറിയ വാഹനത്തില്‍ ഞങ്ങളെ കുത്തി നിറച്ച് ഡല്‍ഹി നഗരത്തിലൂടെ സഞ്ചരിക്കുകയാണ് ചെയ്തത്. ഒരു സീനിയര്‍ സിറ്റിസണ്‍ ആണ് അദ്ദേഹം. മാത്രമല്ല ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ഒരു നേതാവുമാണ്. അദ്ദേഹത്തോട് ഈ സമീപനമാണ് സ്വീകരിക്കുന്നത് എങ്കില്‍ എന്തായിരിക്കും സാധാരണക്കാരുടെ അവസ്ഥ, ജോണ്‍ ബ്രിട്ടാസ് ചോദിക്കുന്നു.

വളരെ മോശമായാണ് പോലീസ് പെരുമാറുന്നത്. ഭക്ഷണത്തിനോ മറ്റൊരു സംവിധാനമോ ഇവിടെ ഇല്ല. പിണറായിയുടെ സുരക്ഷാ ജീവനക്കാര്‍ കേരളാ ഹൗസില്‍ നിന്നെത്തി അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് പുറത്ത് പോയി ഭക്ഷണത്തിന് ശ്രമിക്കുകയാണ്. അതാണ് ഇവിടുത്തെ അവസ്ഥ. ഞങ്ങളെ ജയിലില്‍ കൊണ്ട് പോയോ ലോക്കപ്പിലോ അടയ്ക്ക് എന്ന് പോലീസിനോട് പറഞ്ഞു. പത്തര മുതല്‍ രണ്ടേ ഇരുപത് വരെ ഡല്‍ഹി റോഡിലൂടെ വലിച്ചിഴയ്ക്കുന്ന പോലെ ആയിരുന്നു. അദ്ദേഹത്തിന് കാല്‍ ഒന്ന് നീട്ടിയിരിക്കാന്‍ പോലും പറ്റിയിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma