നിഷ്പക്ഷമായി പെരുമാറുന്ന മാധ്യമങ്ങള്‍ക്കും പക്ഷമുണ്ട്;നാടിന്റെ പക്ഷമാകണം മാധ്യമങ്ങളുടേതെന്ന് പിണറായി
കന്നട ദിനപത്രമായ വാര്‍ത്തഭാരതിയുടെ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് മംഗലാപുരത്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
മംഗലാപുരം: നിഷ്പക്ഷമായി പെരുമാറുന്ന മാധ്യമങ്ങള്‍ക്ക് ഒരു പക്ഷമുണ്ടെന്ന് പിണറായി. അങ്ങിനെ ഒരു പക്ഷമുണ്ടാകുന്നതില്‍ തെറ്റില്ല എന്നാല്‍ അത് നാടിന്റെ പക്ഷമായിരിക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കന്നട ദിനപത്രമായ വാര്‍ത്തഭാരതിയുടെ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് മംഗലാപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ എക്‌സ്പ്രസില്‍ രാവിലെ 10.25 ഓടെയാണ് പിണറായി ട്രെയിന്‍ ഇറങ്ങിയത്. എക്‌സ്പ്രസില്‍ രാവിലെ 10.25 ഓടെയാണ് പിണറായി ട്രെയിന്‍ ഇറങ്ങിയത്. രാവിലെ മുതല്‍ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലും പുറത്തുമെല്ലാം വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ശനിയാഴ്ച മംഗളൂരുവില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.

വാര്‍ത്തഭാരതിയുടെ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനത്തിന് ശേഷം മതസൗഹാര്‍ദ റാലിയിലും പിണറായി പങ്കെടുക്കും. ഉച്ചയ്ക്ക് 2.30ന് ജ്യോതി സര്‍ക്കിളില്‍നിന്നാണ് സിപിഎം ദക്ഷിണ കന്നട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദറാലി തുടങ്ങുക. മൂന്നിന് നെഹ്രു മൈതാനത്ത് പൊതുയോഗം നടത്തും.












Click it and Unblock the Notifications