മ്യൂസിക് സിസ്റ്റം സൂക്ഷിച്ച പെട്ടി പരിശോധിച്ച സിഐഎസ്എഫ് ഞെട്ടി, 27കാരി പിടിയില്‍!!! ലക്ഷ്യം ദുരൂഹം..
ദില്ലി മെട്രോ സ്റ്റേഷനില്‍ മ്യൂസിക് സിസ്റ്റം സൂക്ഷിട്ട പെട്ടിക്കുള്ളില്‍ തോക്കുമായി യുവതി പിടിയില്‍
ദില്ലി: മ്യൂസിക്ക് സിസ്റ്റം സൂക്ഷിച്ച പെട്ടിക്കകത്തു തോക്കുമായി യുവതിയെ പിടികൂടി. ദില്ലിയിലെ ചാന്ദ്നിചൗക്ക് മെട്രോ സ്റ്റേഷനില്‍ വച്ചാണ് സിഐഎ എസ്എഫ് 27കാരിയായ യുവതിയെ നാടന്‍ തോക്കുമായി അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ ദില്ലി പോലിസിനു കൈമാറിയിട്ടുണ്ട്. സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് എക്സ്റേ മെഷീനില്‍ മ്യൂസിക്ക് സിസ്റ്റം സൂക്ഷിച്ച പെട്ടിക്കകത്ത് തോക്ക് ഒളിപ്പിച്ചിരിക്കുന്നതായി കണ്ടത്തിയത്.

ടിസ് ഹസാരിയില്‍ നിന്നു 300 രൂപയ്ക്ക് താന്‍ മറ്റൊരാളില്‍ നിന്നു വാങ്ങിയ മ്യൂസിക്ക് സിസ്റ്റമാണിതെന്നും പെട്ടിക്കുള്ളില്‍ തോക്ക് എങ്ങനെ വന്നുവെന്ന തിനെക്കുറിച്ച് അറിയില്ലെന്നുമാണ് യുവതി പോലിസിനോട് പറഞ്ഞത്. ദില്ലി പോലിസും സിഐഎസ്എഫും ചേര്‍ന്നു മണിക്കൂറുകളോളം യുവതിയെ ചോദ്യം ചെയ്തു.

ജഹാന്‍ഗിര്‍പുരി ഏരിയയിലുള്ള ആളുടെ പക്കല്‍ നിന്നാണ് മ്യൂസിക് സിസ്റ്റം വാങ്ങിയതെന്നു യുവതി പോലിസിനെ അറിയിച്ചു. ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. യുവതി മ്യൂസിക്ക് സിസ്റ്റം വാങ്ങിയതെന്നു പറയപ്പെടുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പോലിസ്. ഇതിലൂടെ ഇതു നല്കിയ ആളെ തിരിച്ചറിയാനാവുമെന്നും പോലിസ് കണക്കുകൂട്ടുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications