Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നര മണിക്കൂര്‍ എല്ലാവര്‍ക്കും സൗജന്യ വൈഫൈ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പിതോറാഗഡ്: ഉത്തരാഘണ്ഡിലെ പിതോറാഗഡ് ജനങ്ങള്‍ക്ക് പുതുവര്‍ഷം ആഘോഷിക്കാന്‍ പുതിയൊരു കാരണം കൂടിയുണ്ട്. ഇവിടുത്തുകാര്‍ക്ക് ഇനി എല്ലാ ദിവസവും ഒന്നരമണിക്കൂര്‍ സൗജന്യമായി വൈഫൈ ഉപയോഗിക്കാം. പ്രദേശത്തെ എംഎല്‍എ മയൂഖ് മഹറിന്റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പ്രാവര്‍ത്തികമാക്കിയ സേവനം മുഖ്യമന്ത്രി ഹരിഷ് റാവത്ത് ഉദ്ഘാടനം ചെയ്തു.

'സൊര്‍ഘാതി പിതോറാഗഡ്' എന്ന പേരില്‍ അറിയപ്പെടുന്ന സേവനം നഗരത്തിന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ ലഭ്യമാകും. രജിസ്റ്റര്‍ ചെയ്ത ഓരോരുത്തര്‍ക്കും ഒന്നരമണിക്കൂര്‍ വീതം സൗജന്യമായി വൈഫൈ ഉപയോഗിക്കാം. ഒരു കോടിരൂപയാണ് പദ്ധതിക്കുവേണ്ടി ഇതിനകം ചെലവഴിച്ചതെന്ന് മയൂഖ് മഹര്‍ അറിയിച്ചു.

wifi-logo

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് പിതോറാഗഡ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ദേശവാസികള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് സര്‍ക്കാരിനുവേണ്ടി സേവനം ലഭ്യമാക്കുന്നത്.

ഒരേ സമയം 1000 പേര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് സര്‍വര്‍ എന്ന് കമ്പനിയുടെ ഡയറക്ടര്‍ മായങ്ക് ജോഷി പറഞ്ഞു. 3G വേഗതയില്‍ 24 മണിക്കൂറും ഇന്റര്‍നെറ്റ് ലഭ്യമാകും. സൗജന്യ ഉപയോഗത്തിന് പുറമെ പണം നല്‍കി കൂടുതല്‍ സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കാം. 100 രൂപ നല്‍കിയാല്‍ 1 ജിബി ഡാറ്റാ ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് കമ്പനിയുടെ ഓഫര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+