കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിയൂഷ് ഗോയലിന് ധനകാര്യ മന്ത്രാലയത്തിന്റെ താൽക്കാലിക ചുമതല; ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ സാധ്യത!!

  • By Desk
Google Oneindia Malayalam News

ദില്ലി: ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കകെ കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന് ധനകാര്യ മന്ത്രാലയത്തിന്റെ താൽക്കാലിക ചുമതല നൽകി. പ്രത്യേക വകുപ്പില്ലാത്ത മന്ത്രിയായി അരുൺ ജെയ്റ്റ്ലി തുടരും.

<strong>ലോക്സഭ തിരഞ്ഞെടുപ്പ്:ഉത്തർപ്രദേശിൽ ബിജെപി നേടുക 5 സീറ്റ്;'മൂഡ് ഓഫ് ദി നാഷൻ' സർവ്വെ ഫലം പുറത്ത്!!</strong>ലോക്സഭ തിരഞ്ഞെടുപ്പ്:ഉത്തർപ്രദേശിൽ ബിജെപി നേടുക 5 സീറ്റ്;'മൂഡ് ഓഫ് ദി നാഷൻ' സർവ്വെ ഫലം പുറത്ത്!!

നിലവിൽ റെയിൽവെ-കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രിയാണ് പിയൂഷ് ഗോയൽ. ഇനി മുതൽ ധനകാര്യ കോർപ്പറേറ്റ് വകുപ്പുകളുടെ മിനിസ്ട്രികളുടെയും താൽക്കാലിക ചുമതല ഇദ്ദേഹം വഹിക്കും. കഴിഞ്ഞ വർഷം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അരുൺ ജെയ്റ്റ്ലി ഈ മാസം ആദ്യം അമേരിക്കയിലേക്ക് പരിശോധനയ്ക്കായി പോയിരുന്നു.

Piyush Goyal

അമേരിക്കയിലേക്ക് പോയ അരുൺ ജെയ്റ്റ്ലി ഇനിയും തിരിച്ചെത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പിയൂഷ് ഗോയലിന് ധനകാര്യ മന്ത്രാലയത്തിന്റെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. അരുൺ ജെയ്റ്റ്ലിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ അദ്ദേഹം വകുപ്പില്ലാത്ത മന്ത്രിയായി തുടരുമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു. ഇതോടെ ഫെബ്രുവരി 1നു പിയൂഷ് ഗോയൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കാനുള്ള സാധ്യതയേറി.
English summary
Piyush Goyal made temporary finance minister days before Interim Budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X