വന്ദേഭാരത് എക്സ്പ്രസിന്റെ വീഡിയോയില്‍ കുരുങ്ങി കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ ട്വീറ്റ്
ദില്ലി: ബിജെപി കോണ്‍ഗ്രസ് വാക്ക്പോര് രൂക്ഷമാക്കി കേന്ദ്രമന്ത്രി പീയുഷ് ഗോലിന്റെ ട്വീറ്റ്. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരതിന്റെ വീഡിയോ ട്വിറ്ററില്‍ റെയില്‍വേ മന്ത്രിയായ പീയുഷ് ഗോയല്‍ പങ്കുവച്ചിരുന്നു. വേഗക്കുതിപ്പുള്ള വന്ദേഭാരതിന്റെ വീഡിയോയ്ക്ക് കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദേശീയ നേതാക്കളും എത്തി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച അതിവേഗ ട്രെയിനാണ് വന്ദേ ഭാരത്.
ട്രെയിന്‍ 18 എന്നറിയപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമെന്നാണ് റെയില്‍വേ പറയുന്നത്. ഇത് ആറു പക്ഷിയാണ്., ഒരു ട്രെയിനാണ്, ഇന്ത്യയുടെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍, വന്ദേഭാരത് എക്സ്പ്രസ് പ്രകാശത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്നു എന്നാണ് ഗോയല്‍ ട്വീറ്റ് ചെയ്തത്.

ഇതോടെ കോണ്‍ഗ്രസ് ഗോയല്‍ നുണ പറയുകയാണെന്നും ഗോടാലയുടെ നുണ എന്നും പറഞ്ഞ് വിമര്ശിക്കുവാന് തുടങ്ങി. കോണ്‍ഗ്രസ് തങ്ങളുടെ ഒദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടില്‍ ഗോയലിന് മറുപടി നലകി. പ്രകാശത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്നത് ഗോട്ടാലയുടെ നുണ മാത്രമാണെന്നായിരുന്നു ഇത്. ഇത് പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുക്കുകയായിരുന്നു.
ചലച്ചിത്ര താരവും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബൂ സുന്ദര്‍ ഗോയല്‍ പങ്കുവച്ച വീഡിയോയുടെ ഫ്രെയിമിങ് സ്പീഡ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഒപ്പം പ്രധാനമന്ത്രിക്കെതിരെയും വിമര്‍ശനവുമായെത്തി. രാജീവ് ഗാന്ധിയുടെ സ്വപ്നമായ ഡിജിറ്റല്‍ ഇന്ത്യയിലാണ് നമ്മളെന്നും അതിനാല്‍ ഫ്രെയിം സ്പീഡ് കൂട്ടിയാല്‍ മനസിലാക്കാമെന്നും സത്യം നിങ്ങളുടെ ഭാഗത്തില്ലെന്നും അത് പ്രധാനമന്ത്രിക്ക് അറിയില്ലെയെന്നും ട്വിറ്ററില്‍ കുറിച്ചു.
ട്രെയിന്‍ 18ന് അത്യാധുനിക സൗകര്യങ്ങളെല്ലാം തന്നെ ഒരുക്കിയിട്ടുണ്ട്. എഞ്ചിന് രഹിത ട്രെയിന്‍ ഫെബ്രുവരി 15ന് വാരാണസി മുതല്‍ ദില്ലി വരെയാണ് അതിന്റെ ആദ്യ യാത്ര നടത്തുക. ശദാബ്ദി ട്രെയിനിനേക്കാള്‍ കൂടുതലാകും ഇവയുടെ ടിക്കറ്റ് നിരക്ക്. ശതാബ്ദി ട്രെയിനിന് പകരമായാണ് വന്ദേഭാരത് എത്തുക. 97 കോടി രൂപ മുടക്കി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രെയിന്‍ 18 മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലായിരുന്നു ഇതിന്റെ നിര്‍മ്മാണം. ശീതീകരിച്ച കോച്ചുകളും മെട്രോ ട്രെയിന്‍ മാതൃകയില്‍ എഞ്ചിന് രഹിതവുമാണ് വന്ദേഭാരത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications