കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്ദേഭാരത് എക്‌സ്പ്രസിന്‍റെ വീഡിയോയില്‍ കുരുങ്ങി കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്‍റെ ട്വീറ്റ്

  • By Desk
Google Oneindia Malayalam News

ദില്ലി: ബിജെപി കോണ്‍ഗ്രസ് വാക്ക്‌പോര് രൂക്ഷമാക്കി കേന്ദ്രമന്ത്രി പീയുഷ് ഗോലിന്റെ ട്വീറ്റ്. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരതിന്റെ വീഡിയോ ട്വിറ്ററില്‍ റെയില്‍വേ മന്ത്രിയായ പീയുഷ് ഗോയല്‍ പങ്കുവച്ചിരുന്നു. വേഗക്കുതിപ്പുള്ള വന്ദേഭാരതിന്റെ വീഡിയോയ്ക്ക് കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദേശീയ നേതാക്കളും എത്തി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച അതിവേഗ ട്രെയിനാണ് വന്ദേ ഭാരത്.

<strong>രാജ്യത്ത് 3.97 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടായെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, കണക്കുകള്‍ പുറത്ത് വിട്ടത് ഇടക്കാല ബജറ്റിനിടെ</strong>രാജ്യത്ത് 3.97 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടായെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, കണക്കുകള്‍ പുറത്ത് വിട്ടത് ഇടക്കാല ബജറ്റിനിടെ

ട്രെയിന്‍ 18 എന്നറിയപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസ് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമെന്നാണ് റെയില്‍വേ പറയുന്നത്. ഇത് ആറു പക്ഷിയാണ്., ഒരു ട്രെയിനാണ്, ഇന്ത്യയുടെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍, വന്ദേഭാരത് എക്‌സ്പ്രസ് പ്രകാശത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്നു എന്നാണ് ഗോയല്‍ ട്വീറ്റ് ചെയ്തത്.

Piyush Goyal

ഇതോടെ കോണ്‍ഗ്രസ് ഗോയല്‍ നുണ പറയുകയാണെന്നും ഗോടാലയുടെ നുണ എന്നും പറഞ്ഞ് വിമര്‍ശിക്കുവാന്‍ തുടങ്ങി. കോണ്‍ഗ്രസ് തങ്ങളുടെ ഒദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടില്‍ ഗോയലിന് മറുപടി നലകി. പ്രകാശത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്നത് ഗോട്ടാലയുടെ നുണ മാത്രമാണെന്നായിരുന്നു ഇത്. ഇത് പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുക്കുകയായിരുന്നു.

ചലച്ചിത്ര താരവും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബൂ സുന്ദര്‍ ഗോയല്‍ പങ്കുവച്ച വീഡിയോയുടെ ഫ്രെയിമിങ് സ്പീഡ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഒപ്പം പ്രധാനമന്ത്രിക്കെതിരെയും വിമര്‍ശനവുമായെത്തി. രാജീവ് ഗാന്ധിയുടെ സ്വപ്‌നമായ ഡിജിറ്റല്‍ ഇന്ത്യയിലാണ് നമ്മളെന്നും അതിനാല്‍ ഫ്രെയിം സ്പീഡ് കൂട്ടിയാല്‍ മനസിലാക്കാമെന്നും സത്യം നിങ്ങളുടെ ഭാഗത്തില്ലെന്നും അത് പ്രധാനമന്ത്രിക്ക് അറിയില്ലെയെന്നും ട്വിറ്ററില്‍ കുറിച്ചു.

ട്രെയിന്‍ 18ന് അത്യാധുനിക സൗകര്യങ്ങളെല്ലാം തന്നെ ഒരുക്കിയിട്ടുണ്ട്. എഞ്ചിന്‍ രഹിത ട്രെയിന്‍ ഫെബ്രുവരി 15ന് വാരാണസി മുതല്‍ ദില്ലി വരെയാണ് അതിന്റെ ആദ്യ യാത്ര നടത്തുക. ശദാബ്ദി ട്രെയിനിനേക്കാള്‍ കൂടുതലാകും ഇവയുടെ ടിക്കറ്റ് നിരക്ക്. ശതാബ്ദി ട്രെയിനിന് പകരമായാണ് വന്ദേഭാരത് എത്തുക. 97 കോടി രൂപ മുടക്കി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രെയിന്‍ 18 മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചെന്നൈ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയിലായിരുന്നു ഇതിന്‍റെ നിര്‍മ്മാണം. ശീതീകരിച്ച കോച്ചുകളും മെട്രോ ട്രെയിന്‍ മാതൃകയില്‍ എഞ്ചിന്‍ രഹിതവുമാണ് വന്ദേഭാരത്.

English summary
Piyush Goyal tweets the video of Vande Bharath express calls for controversy by congress leaders saying that video is edited not the real one
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X