ഫോണില്‍ വിളിച്ച് സുഹൃത്ത് ബന്ധം സ്ഥാപിക്കാന്‍ ശ്രമം: പിസ ഡെലിവറി ബോയ് അറസ്റ്റില്‍
ഇന്‍ഡോര്‍: പിസ ഡെലിവറിയ്ക്ക് ഓര്‍ഡര്‍ ലഭിച്ച നമ്പറില്‍ പെണ്‍കുട്ടിയെ വിളിച്ച് ശല്യം ചെയ്ത ഡെലിവറി ബോയിയെ പോലീസ് അറസ്റ്റ് ചെയ്തു. ' വി കെയര്‍ ഫോര്‍ യു' സെല്ലില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
22 കാരനായ സന്ദീപ് പിസ ഡെലിവറിയ്ക്ക് ലഭിച്ച നമ്പറില്‍ പെണ്‍കുട്ടിയെ വിളിച്ച് തുടര്‍ച്ചയായി ശല്യം ചെയ്യുകയായിരുന്നു. സുഹൃത്തുക്കളാകാം എന്നായിരുന്നു സന്ദീപിന്റെ ആവശ്യം. എന്നാല്‍ പെണ്‍കുട്ടി ഇതിനെ എതിത്തത്തോടെ തുടര്‍ച്ചയായി വിളിച്ച് ശല്യം ചെയ്യുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയുടെ വീട്ടില്‍ പിസ ഡെലിവറിയ്ക്ക് എത്തിയതും സന്ദീപ് തന്നെയായിരുന്നു. പരാതി നല്‍കാന്‍ ഇയാള്‍ എങ്ങനെ പ്രതികരിക്കും എന്ന പേടിയിലാണ് ആദ്യം പരാതി നല്‍കാതിരുന്നത്. പിന്നീട് ശല്യം കൂടുകയായിരുന്നു.
പ്രണയാഭ്യാര്‍ത്ഥന നടത്തി നിരസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരാതി നല്‍കാന്‍ പോലും ഭയപ്പെടേണ്ട അവസ്ഥയാണ്. ' വി കെയര്‍ ഫോര്‍ യു' എന്ന സെല്ലിന്റെ സഹയാത്തോടെയാണ് യുവാവിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്.












Click it and Unblock the Notifications