അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പിസ വിതരണക്കാരന് അറസ്റ്റില്‍
ദില്ലി: അഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കുറ്റത്തിന് പിസ വിതരണത്തിനെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ദില്ലിയില്‍ ഞായറാഴ്ചയാണ് സംഭവം. ഡൊമിനോ പിസ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അറസ്റ്റിലായത്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സൗത്ത് ദില്ലിയിലെ ഒരു ഫ് ളാറ്റ് താമസക്കാരാണ് പിസയ്ക്ക് ഓര്‍ഡര്‍ ചെയ്തത്. മൂന്നാം നിലയിലുള്ള ഫ് ളാറ്റില്‍ പിസ വിതരണം ചെയ്തശേഷം തിരിച്ചു പോവുകയായിരുന്ന പിസ വിതരണക്കാരന് ഗ്രൗണ്ട് ഫ് ളോറില്‍ ഒരു കുട്ടി തനിച്ച് കളിക്കുന്നതുകണ്ട് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഫ് ളോറിലെ ലൈറ്റുകള്‍ ഓഫ് ചെയ്തശേഷമായിരുന്നു പീഡനം.

ഭയന്നുപോയെ കുട്ടി അലറിക്കരയുകയും അലാറം ഓണ്‍ ചെയ്യുകയും ചെയ്തതോടെ പിസ വിതരണക്കാന്‍ ഓടി രക്ഷപ്പെട്ടു. കുട്ടി സംഭവം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഉടന്‍ ഡൊമിനോ പിസയുമായി ബന്ധപ്പെട്ടു. ജീവനക്കാരനെ ഉടന്‍ പുറത്താക്കാമെന്നും പോലീസില്‍ പരാതി പറയരുതെന്നും പിസ അധികൃതര്‍ പറഞ്ഞു.
എന്നാല്‍, ഉടന്‍ തന്നെ കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്കു പിന്നാലെ പോലീസ് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ദില്ലിയിലെ ഒരു എഎസ്ഐയും ബലാത്സംഗത്തിന്റെ പേരില്‍ അറസ്റ്റിലായിരുന്നു. സുഹൃത്തിന്റെ വേലക്കാരിയെ ബലാത്സംഗം ചെയ്തതിനായിരുന്നു അറസ്റ്റ്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications