കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം കടുപ്പിച്ച് പിജെ ജോസഫ്; യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ പങ്കെടുത്തില്ല

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന യുഡിഎഫ് ഏകോപന സമതിയി യോഗത്തില്‍ പിജെ ജോസഫ് പങ്കെടുത്തില്ല. കേട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വീതം വെയ്ക്കാനുള്ള യുഡിഎഫ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ജോസഫ് യോഗത്തില്‍ പങ്കെടുക്കാത്തത്. ജോസഫ് വിഭാഗത്തില്‍ നിന്ന് മോന്‍സ് ജോസഫും ജോയ് ഏബ്രഹാമും പങ്കെടുത്തത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പിനുണ്ടായ അതൃപ്തി ഇവര്‍ യോഗത്തെ അറിയിച്ചു.

<strong>ജിവി സിദ്ധാര്‍ത്ഥ: പ്ലാന്‍റേഷന്‍ മുതലാളിയുടെ മകനില്‍ നിന്ന് ഇന്ത്യയുടെ കോഫി രാജാവിലേക്കുള്ള വളര്‍ച്ച</strong>ജിവി സിദ്ധാര്‍ത്ഥ: പ്ലാന്‍റേഷന്‍ മുതലാളിയുടെ മകനില്‍ നിന്ന് ഇന്ത്യയുടെ കോഫി രാജാവിലേക്കുള്ള വളര്‍ച്ച

കേരള കോൺഗ്രസിൽ നിന്ന് റോഷി അഗസ്റ്റിനും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു. കെ.എം മാണിയുടെ ഒഴിവിലാണ് റോഷി അഗസ്റ്റിൻ പങ്കെടുക്കുന്നതെന്നാണ് സൂചന. എന്നാൽ റോഷി അഗസ്റ്റിനെ യോഗത്തിലേക്ക് വിളിച്ചതിലും പി.ജെ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ജോസ് കെ മാണിയുടെ നിര്‍ദ്ദേശപ്രകാരമാണ് റോഷി അഗസ്റ്റിനെ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന.

pjjoseph

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ആദ്യത്തെ എട്ടുമാസം ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ തീരുമാനത്തില്‍ യുഡിഎഫിനെതിരെ രൂക്ഷവിമര്‍ശനവുമായി പിജെ ജോസഫ് നേരത്തെ രംഗത്ത് വന്നിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വീതം വെയ്ക്കാന്‍ യുഡിഎഫ് വഴങ്ങിയത് ജോസ് കെ മാണി പക്ഷത്തിന്‍റെ ഭീഷണിക്ക് വഴങ്ങിയാണെന്നായിരുന്നു ജോസഫിന്‍റെ ആരോപണം.

<strong>കത്തിലെ തിയ്യതി ജുലൈ 27; പിറ്റേദിവസം എന്നെ വിളിച്ചു, സിദ്ധാര്‍ത്ഥിനെ കാണാതായതില്‍ ദുരൂഹത: ശിവകുമാര്‍</strong>കത്തിലെ തിയ്യതി ജുലൈ 27; പിറ്റേദിവസം എന്നെ വിളിച്ചു, സിദ്ധാര്‍ത്ഥിനെ കാണാതായതില്‍ ദുരൂഹത: ശിവകുമാര്‍

English summary
Joseph did not attend udf meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X