കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിജെ ജോസഫ് എല്‍ഡിഎഫുമായി ചര്‍ച്ച നടത്തി'; കേരള കോണ്‍ഗ്രസില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ രൂക്ഷമാക്കി കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും. പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരമായെങ്കിലും നിരവധി ചോദ്യങ്ങളാണ് ഇരുപക്ഷത്തും അവശേഷിക്കുന്നത്. യുഡിഎഫ് തീരുമാനത്തില്‍ പുറത്ത് പരസ്യമായ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും ഉള്ളില്‍ ചിരിക്കുകയാണ് ജോസഫ് വിഭാഗം.

<strong> വിട്ടുകൊടുക്കാതെ കോണ്‍ഗ്രസ്; ഗുണ്ടുറാവുവും സംഘവും മുംബൈയില്‍, വിമതരെ അനുനയിപ്പിക്കാന്‍ അവസാന ശ്രമം</strong> വിട്ടുകൊടുക്കാതെ കോണ്‍ഗ്രസ്; ഗുണ്ടുറാവുവും സംഘവും മുംബൈയില്‍, വിമതരെ അനുനയിപ്പിക്കാന്‍ അവസാന ശ്രമം

പ്രസിഡന്‍റ് സ്ഥാനം പങ്കിടാമെന്ന യുഡിഫ് ധാരണക്കെതിരെ പിജെ ജോസഫ് കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ധാരണയിലൂടെ ശേഷിക്കുന്ന 14 മാസവും പ്രസിഡന്‍റ് സ്ഥാനം ഉറപ്പിച്ചുരുന്ന ജോസ് കെ മാണി പക്ഷത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ സാധിച്ചെന്നാണ് ജോസഫ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ജോസ് കെ മാണി വിഭാഗത്തിന് ആദ്യത്തെ എട്ടുമാസവും പി ജെ ജോസഫ് വിഭാഗത്തിന് തുടര്‍ന്നുള്ള ആറ് മാസവും പ്രസിഡന്‍റ് സ്ഥാനം നല്‍കാമെന്നാണ് ധാരണ.

അടര്‍ത്തിയെടുത്തത് രണ്ടുപേരെ

അടര്‍ത്തിയെടുത്തത് രണ്ടുപേരെ

ജില്ലാപഞ്ചായത്ത് ഭരണ സമിതിയില്‍ കേരള കോണ്‍ഗ്രസിനുണ്ടായിരുന്ന ആറ് അംഗങ്ങളും നേരത്തെ ജോസ് കെ മാണി പക്ഷത്ത് നിലയുറപ്പിച്ചവരായിരുന്നു. എന്നാല്‍ അപ്രതീക്ഷിത നീക്കത്തിലൂടെ രണ്ടുപേരെ അടര്‍ത്തിയെടുത്താണ് ജോസഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചത്. അജിത് മുതിരമലയെ നേരത്തെ തന്നെ തങ്ങളോടൊപ്പം ചേര്‍ത്ത ജോസഫ് വിഭാഗം തിരഞ്ഞെടുപ്പിന്‍റെ തലേ ദിവസമായിരുന്നു ഏറ്റവും സീനിയര്‍ അഗമായ മേരി സെബാസ്റ്റനെക്കൂടി ജോസ് പക്ഷത്ത് നിന്ന് അടര്‍ത്തിമാറ്റിയത്.

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

സെബാസ്യറ്റന്‍ കുളത്തുങ്കലിനെ പ്രസിഡന്‍റ് ആക്കാന്‍ പിന്തുണ ഒപ്പിട്ടു നല്‍കി മേരി സെബാസ്റ്റ്യന്‍ പിറ്റേ ദിവസം ജോസഫ് പക്ഷത്തേക്ക് പോയത് ജോസ് വിഭാഗത്തിന് കനത്ത തിരിച്ചടിയായി. അജിത് മുതിരമലയും മേരിയും എങ്ങനെ മറു ചേരിയിലേക്ക് കൂടുമാറിയെന്ന് കണ്ടെത്തണമെന്ന ആവശ്യം ഇതിനോടകം തന്നെ കേരള കോണ്‍ഗ്രസില്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തി

ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തി

ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയത് ജോസഫ് വിഭാഗമാണെന്നും ജോസ് കെ മാണി ആരോപിച്ചു. എല്‍ഡിഎഫിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജുമായി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവന്നതിന്‍റെ ജാള്യതയാണ് ജോസഫിനെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ആരോപണം നിഷേധിച്ചുകൊണ്ട് ജോസഫ് പക്ഷത്ത് നിന്ന് മോന്‍സ് ജോസഫ് എംഎല്‍എ രംഗത്ത് എത്തി.

സാഹചര്യം ഒത്തുവന്നാല്‍

സാഹചര്യം ഒത്തുവന്നാല്‍

ഫ്രാന്‍സിസ് ജോര്‍ജ്ജുമായി ചര്‍ച്ച നടത്തേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. ചര്‍ച്ച നടത്തണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനോടോ കോടിയേരി ബാലകൃഷ്ണനോടോ ആയിരിക്കും ചര്‍ച്ച ചെയ്യുകയെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസിലെ (എം) തര്‍ക്കം തങ്ങളെ ബാധിക്കുന്നതല്ലെന്ന് വ്യക്തമാക്കി ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജും രംഗത്ത് എത്തി. അതേസമയം തന്നെ സാഹചര്യം ഒത്തുവന്നാല്‍ ജോസഫിനെ കൂടെകൂട്ടണെന്ന അഭിപ്രായമുള്ളവരും ജനാധിപത്യ കേരള കോണ്‍ഗ്രസിലുണ്ട്.

ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല

ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനം വൈകിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് പണ്ടും പ്രഖ്യാപനമെന്നും വാസവന്‍ പറഞ്ഞു. മുന്നണി വിട്ടുവന്നാല്‍ മാത്രം ചര്‍ച്ച ചെയ്യാമെന്നാണ് എല്‍ഡിഎഫിന്‍റെ പ്രഖ്യാപത നിലപാട്. അതിനിടെ തിരുവനന്തപുരത്ത് യുഡിഎഫ് നടത്തിയ ഉപരോധത്തിൽ നിന്നു പിജെ ജോസഫ് വിഭാഗം വിട്ടുനിന്നതും ശ്രദ്ധേയമാണ്.

English summary
PJ Joseph held discussions with LDF: jose k mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X