കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി പിജെ ജോസഫ്, കേരളത്തിൽ പുതിയ മുന്നണി നീക്കം?

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് ബിജെപിയെ ഒതുക്കി വന്‍ വിജയം നേടിയതോടെ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനുളള നീക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി. ഒരു മാസം നീണ്ട് നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി തുടക്കമിട്ടുകഴിഞ്ഞുു. ഒരു മാസം കൊണ്ട് ഒരു കോടി ആളുകളെ പാര്‍ട്ടിയില്‍ എത്തിക്കുക എന്നതാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്.

നിലവില്‍ ദില്ലി ഒഴികെ മറ്റൊരു സംസ്ഥാനത്തും ആം ആദ്മി പാര്‍ട്ടി സ്വാധീന ശക്തിയല്ല. അതുകൊണ്ട് തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ സഖ്യങ്ങളുണ്ടാക്കാനുളള ആലോചനകളും നടക്കുന്നു. അതിനിടെയാണ് കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫ് ദില്ലിയില്‍ എത്തി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയത് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നത്.

കേരളത്തിൽ വേരുറപ്പിച്ചില്ല

കേരളത്തിൽ വേരുറപ്പിച്ചില്ല

കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി നേരത്തെ മുതല്‍ക്കേ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെങ്കിലും വേര് പിടിക്കാനായിട്ടില്ല. സിആര്‍ നീലകണ്ഠനും സാറ ജോസഫും പോലുളളവര്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖങ്ങളായിരുന്നു. നിലവില്‍ ചലനമറ്റ് കിടക്കുന്ന പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുളള ആലോചനകള്‍ ദില്ലി വിജയത്തിന് ശേഷം സജീവമാണ്.

കേരള കോൺഗ്രസിലെ തമ്മിലടി

കേരള കോൺഗ്രസിലെ തമ്മിലടി

മറുവശത്ത് കേരള കോണ്‍ഗ്രസ് കെഎം മാണിയുടെ മരണശേഷം ഏറെക്കുറേ പിളര്‍ന്ന മട്ടാണ്. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും തമ്മില്‍ തുടങ്ങിയ തമ്മിലടി പാര്‍ട്ടിയെ ദുര്‍ബലമാക്കിയിരിക്കുകയാണ്. കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലാണ്.

ദില്ലിയിൽ കൂടിക്കാഴ്ച

ദില്ലിയിൽ കൂടിക്കാഴ്ച

അതിനിടെയാണ് പിജെ ജോസഫും അരവിന്ദ് കെജ്രിവാളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത് എന്നത് നിര്‍ണായകമാണ്. കേരള കോണ്‍ഗ്രസിന്റെ ലോംഗ് മാര്‍ച്ചിലേക്ക് അരവിന്ദ് കെജ്രിവാളിനെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ച നടത്തിയത് എന്നാണ് പിജെ ജോസഫ് വിശദീകരിക്കുന്നത്.

അഭ്യൂഹങ്ങൾ പലത്

അഭ്യൂഹങ്ങൾ പലത്

എന്നാല്‍ കെജ്രിവാളിന്റെ ഏറ്റവും അടുത്ത അനുയായി ആയ സഞ്ജയ് സിംഗുമായും പിജെ ജോസഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളൗ ഹൗസിലെത്തിയാണ് സഞ്ജയ് സിംഗ് ജോസഫിനെ കണ്ടത്. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. കേരളത്തില്‍ പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കാനുളള ആലോചനകളാണോ കൂടിക്കാഴ്ചയില്‍ നടന്നത് എന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്.

പിജെക്ക് തിരിച്ചടിയാവും

പിജെക്ക് തിരിച്ചടിയാവും

ദില്ലി തിരഞ്ഞെടുപ്പോടെ കേരളത്തിലടക്കം കെജ്രിവാളിന് ആരാധകരേറിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിക്കൊപ്പമാണ് നില്‍ക്കുന്നതെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ അത് പിജെ ജോസഫിന് വലിയ തിരിച്ചടിയാവും. ആ സാഹചര്യം മുന്നില്‍ കണ്ട് കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് കൈ കൊടുക്കാന്‍ പിജെ ജോസഫ് ആലോചിക്കുന്നുണ്ടോ എന്നാണ് സംശയിക്കപ്പെടുന്നത്.

പുതിയ മുന്നണി സമവാക്യം

പുതിയ മുന്നണി സമവാക്യം

പിജെ ജോസഫിനെ പോലുളള മുതിര്‍ന്ന, തഴക്കവും പഴക്കവും വന്ന ഒരു നേതാവ് തങ്ങളുടെ പക്ഷത്തുണ്ടെങ്കില്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ സഹായകമാവും എന്ന് ആം ആദ്മി പാര്‍ട്ടിയും കണക്ക് കൂട്ടുകയാണ് എന്ന് വേണം കരുതാന്‍. കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി നിലവില്‍ മുന്നണികളില്ലൊന്നും ഭാഗമല്ല. പിജെ ജോസഫ് ആപ്പുമായി കൈ കോര്‍ക്കുകയാണങ്കില്‍ പുതിയ ഒരു മുന്നണി സമവാക്യം സംസ്ഥാനത്തുടലെടുക്കും.

ഇടത്തോ വലത്തോ

ഇടത്തോ വലത്തോ

പിജെ ജോസഫും ആം ആദ്മി പാര്‍ട്ടിയും ഒരുമിച്ചാല്‍ ആ മുന്നണിയെ ഇടതുപക്ഷവും വലത് പക്ഷവും ഒരുപോലെ സ്വീകരിക്കാനും സാധ്യത ഉണ്ട്. ദേശീയ തലത്തില്‍ ഇടത് പക്ഷവും കോണ്‍ഗ്രസും ആപുമെല്ലാം ഒരു ചേരിയിലാണ്. കെജ്രിവാളിനാകട്ടെ മുഖ്യമന്ത്രി പിണറായിയുമായി നല്ല ബന്ധവും ഉണ്ട്. ദില്ലിയില്‍ തങ്ങളെ തോല്‍പ്പിച്ച ആപ്പിനെ കേരളത്തില്‍ കോണ്‍ഗ്രസ് കൂടെ നിര്‍ത്തുമോ എന്നത് പറയാനാവില്ല.

English summary
PJ joseph met Arvind Kejriwal at Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X