സംഘപരിവാര്‍ ഫണം വിടര്‍ത്തുമ്പോഴൊക്കെ നമ്മളൊരുമിച്ചിട്ടുണ്ട്; നിയമസഭയ്ക്ക് സല്യൂട്ടുമായി അബ്ദുറബ്ബ്
തിരുവനന്തപുരം: മുതിര്‍ന്ന മുസ്ലിം ലീഗ് നേതാക്കളില്‍ വളരെ വ്യത്യസ്തനാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. സമകാലിക വിഷയങ്ങളില്‍ അദ്ദേഹം എപ്പോഴും പ്രതികരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവവുമാണ്. ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയതിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ് അബ്ദുറബ്ബ്. മുമ്പ് നടന്ന വിവാദ വിഷയങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടാണ് അബ്ദുറബ്ബിന്റെ പിന്തുണ.
ഉക്രെയിനില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി: ചിത്രങ്ങള്‍

ബാബരി മസ്ജിദ് ധ്വംസനം, പൗരത്വ ഭേദഗതി നിയമം, കാര്‍ഷിക പരിഷ്‌കരണ നിയമം എന്നിവയെല്ലാം ഓര്‍മിപ്പിച്ചാണ് അബ്ദുറബ്ബ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിപ്പിട്ടിരിക്കുന്നത്. ഒടുവില്‍ ലക്ഷദ്വീപിന് വേണ്ടിയും നമ്മള്‍ ഒരുമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കുറിക്കുന്നു. നിയമസഭാ കവാടത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു.
ഇന്ന് രാവിലെയാണ് കേരള നിയമസഭ ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. ഈ വിഷയത്തില്‍ കേരള നിയമസഭയ്ക്ക് ബിഗ് സല്യൂട്ട് എന്നാണ് അബ്ദുറബ്ബിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...
Recommended Video
ബാബരി ധ്വംസനം
നമ്മളൊരുമിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമം
നമ്മളൊരുമിച്ചിട്ടുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ
നമ്മളൊരുമിച്ചിട്ടുണ്ട്
ലക്ഷദ്വീപ് ജനതക്കു വേണ്ടിയും നമ്മളൊരുമിച്ചിരിക്കുന്നു.
സംഘപരിവാര്‍ ഫണം വിടര്‍ത്തുമ്പോഴൊക്കെ ഉണര്‍ന്നെഴുന്നേറ്റിരിക്കും..
ഇത് കേരളമാണ്.
പാരമ്പര്യങ്ങളെ ഹൃദയത്തിലേറ്റി,
ലക്ഷദ്വീപ് ജനതയെ ചേര്‍ത്തു
പിടിച്ച.. കേരള നിയമസഭക്ക്
ബിഗ് സല്യൂട്ട്
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പായല്‍ രാജ്പുത്; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications