കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പികെ പാകിസ്താനിലായിരുന്നെങ്കില്‍ ആമിര്‍ഖാന്‍ കൊല്ലപ്പെട്ടേനെ?

Google Oneindia Malayalam News

ദില്ലി: പി കെ എന്ന ചിത്രം ഇറങ്ങിയത് പാകിസ്താനില്‍ ആയിരുന്നെങ്കില്‍ ആമിര്‍ഖാന്‍ കൊല്ലപ്പെട്ടേനെ എന്ന് വിവാദ എഴുത്തുകാരി തസ്ലീമ നസ്‌റീന്‍. പാകിസ്താനിലോ ബംഗ്ലാദേശിലോ ആണ് ഈ ചിത്രമിറങ്ങിയതെങ്കില്‍ നിര്‍മാതാവും സംവിധായകനും നടനും ഇപ്പോള്‍ കൊല്ലപ്പെട്ടേനെ. അല്ലെങ്കില്‍ ജയിലിനുള്ളില്‍ എത്തിയേനേ - തസ്ലീമ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ എഴുതി.

ഫെമിനിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തസ്ലീമ നസ്‌റീന്‍ ബംഗ്ലാദേശിലാണ് ജനിച്ചത്. ബംഗാളി എഴുത്തുകാരിയായ നസ്‌റീന്‍ ഇപ്പോള്‍ ദില്ലിയിലാണ് കഴിയുന്നത്. അറുപത് വര്‍ഷമായി രാജ്യം സംരക്ഷിച്ച മതേതര സ്വഭാവമാണ് പി കെ എന്ന ചിത്രത്തെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യയെ പ്രാപ്തയാക്കിയത് എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഘര്‍ വാപസി പോലുള്ള പരിപാടികള്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാകാന്‍ പോകുന്നു എന്നതിന്റെ സൂചനകളാണ്.

PK

ജനങ്ങള്‍ എന്ത് വായിക്കണമെന്ന് അക്ഷരാഭ്യാസമില്ലാത്ത മൊല്ലാക്കമാരും ഏത് സിനിമ കാണണെന്ന് സംസ്‌കാരമില്ലാത്ത ബാബമാരും തീരുമാനിക്കുന്ന സമൂഹമാണ് നമ്മുടേത്. പി കെ എന്നത് ഒരു ഹിന്ദു വിരുദ്ധ സിനിമയല്ല. യുക്തസഹമായി ചിന്തിക്കുന്ന സിനിമയാണ് അത്. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണ്. അത് ആര്‍ക്കെങ്കിലും തടയാന്‍ പറ്റുന്ന കാര്യമല്ല.

പി കെയുടെ വിവാദമായ പോസ്റ്ററിനെക്കുറിച്ചും തസ്ലീമ നസ്‌റീന്‍ പ്രതികരിച്ചു. അശ്ലീല പ്രദര്‍ശനത്തിന് ആമിര്‍ ഖാന്റെ പേരില്‍ കേസോ, ആ ടേപ് റെക്കോര്‍ഡര്‍ കൂടിയില്ലാതെ ആമിര്‍ ഖാനെ കാണണമെന്നായിരുന്നു എന്റെ ആഗ്രഹം. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഹൈന്ദവ സംഘടനകള്‍ പി കെ എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

English summary
If PK was made in Pakistan, Bangladesh, Aamir Khan would have been killed or in prison by now tweets Taslima Nasreen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X