നഗ്നതാ പ്രദര്‍ശനം: ആമിര്‍ ഖാനെതിരെ കേസെടുക്കാന്‍ ഹര്‍ജി
കാണ്‍പൂര്‍: പുതിയ സിനിമയുടെ പോസ്റ്ററില്‍ പൂര്‍ണ നഗ്നനായി നില്ക്കുന്ന ഫോട്ടോയിട്ട ബോളിവുഡ് പെര്‍ഫക്ട് ഖാന് ആമീറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കാണ്‍പൂര്‍ കോടതിയില്‍ ഹര്‍ജി. കേസ് ഈ മാസം 7ന് കോടതി പരിഗണിയ്ക്കും.
കാണ്‍പൂരിലെ ഒരു അഭിഭാഷകനാണ് ഹര്‍ജി ഫയല്‍ ചെയ്തത്. പോസ്റ്റര്‍ ലൈംഗികാതിക്രമണത്തിന് വഴിവെയ്ക്കുന്നു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ആമിര്‍ഖാനു പുറമെ ചിത്രത്തിന്റെ നിര്‍മാതാവ് വിധു വിനോദ് ചോപ്രയ്ക്കെതിരെയും ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

രാജ്കുമാര് ഹിരാനി സംവിധാനം ചെയ്യുന്ന പി കെ എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ആമിറിന്റെ നഗ്നതാ പ്രദര്‍ശനം. റെയില്‍വെ ട്രാക്കില്‍ പൂര്‍ണ നഗ്നനായ ആമിര്ഖാന് ഒരു ടേപ് റെക്കോര്‍ഡ് കൊണ്ട് നാണം മറച്ചു നില്ക്കുന്ന തരത്തിലാണ് പോസ്റ്റര്‍.
അന്യ ഗ്രഹത്തില്‍ നിന്ന് വന്ന ഒരാളായിട്ടാണത്രെ പികെയില്‍ ആമിര്‍ അഭിനയിക്കുന്നത്. ചിത്രത്തിലും ആമീര്‍ ഇതുപോലെ തന്നെ പ്രത്യക്ഷപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായിരിക്കും പികെ എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ ഏറെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ആമിര്‍ ഖാന് ചിത്രം ത്രീ ഇഡിയറ്റിന്റെ സംവിധായകനാണ് ഹിരാനി
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications