കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമം; ഇന്ന് സുപ്രീം കോടതിയിൽ നടന്നത്, പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് പികെ ഫിറോസ്

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്; പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ മറുപടി പറയാന്‍ കേന്ദ്രത്തിന് നാലാഴ്ചത്തെ സമയം നല്‍കിയിരിക്കുകയാണ് കോടതി. ഹര്‍ജികള്‍ അഞ്ചാഴ്ചക്കകം വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യാനോ നീട്ടിവെയ്ക്കാനോ കോടതി തയ്യാറായില്ല.

അതേസമയം കോടതി നിലപാട് പ്രതീക്ഷക്ക് വക നൽകുന്നതാണെന്ന് യൂത്ത് ലീഗ് സെക്രട്ടറി പികെ ഫിറോസ് പ്രതികരിച്ചു.കോടതിയിലും തെരുവിലും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

 കപിൽ സിബൽ ആവശ്യപ്പെടുന്നു

കപിൽ സിബൽ ആവശ്യപ്പെടുന്നു

ഇന്ന് സുപ്രീം കോടതിയിൽ നടന്നത്
1)പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാർ വിജ്ഞാപനവുമായി മുന്നോട്ടു പോയത് കൊണ്ട് നിയമത്തിന്റെ ഭരണഘടനാ സാധുതയിൽ തീരുമാനമാകുന്നത് വരെ നടപടി ക്രമങ്ങൾ നിർത്തി വെക്കണമെന്ന് മുസ്‌ലിം ലീഗിന് വേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെടുന്നു.

 ആറാഴ്ച സമയം ചോദിക്കുന്നു

ആറാഴ്ച സമയം ചോദിക്കുന്നു

ഹരജിക്കാരുടെ ആവശ്യം വളരെ പ്രധാനപ്പെട്ടതായതിനാൽ രണ്ടാഴ്ച കഴിഞ്ഞ് കേസ് ഉടനെ പരിഗണിക്കാമെന്നും ആയതിൽ തീർപ്പ് കൽപ്പിക്കാമെന്നും കോടതി പറയുന്നു. എന്നാൽ കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ എല്ലാ ഹരജികൾക്കും മറുപടി നൽകാൻ ആറാഴ്ചയെങ്കിലും സമയം നൽകാൻ ആവശ്യപ്പെടുന്നു. ഒടുവിൽ നാലാഴ്ച സമയം അനുവദിക്കുകയും അഞ്ചാമത്തെ ആഴ്ച ഇത് സംബന്ധിച്ച വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്യുന്നു.

 ഭരണ ഘടനാ ബഞ്ചിന് വിടണമെന്ന്

ഭരണ ഘടനാ ബഞ്ചിന് വിടണമെന്ന്

2) ഭരണ ഘടനാ സാധുത പരിശോധിക്കാൻ കേസ് ഭരണ ഘടനാ ബഞ്ചിന് വിടണമെന്ന് കപിൽ സിബൽ ആവശ്യപ്പെടുന്നു. ആയത് തത്വത്തിൽ അംഗീകരിച്ച കോടതി അഞ്ചാമത്തെ ആഴ്ച കേസ് പരിഗണിക്കുമ്പോൾ അത് സംബന്ധിച്ച ഉത്തരവും പറയാം എന്ന് വ്യക്തമാക്കുന്നു.

 നോട്ടീസ് അയക്കാൻ

നോട്ടീസ് അയക്കാൻ

3) എൻ.പി.ആറും എൻ.ആർ.സിയും തമ്മിലുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്നും ഇത് സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ പരസ്പര വിരുദ്ധമായ പ്രസ്താവനകളും കപിൽ സിബൽ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നു. ഇതിൽ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് നോട്ടീസ് അയക്കാൻ കോടതി തീരുമാനിക്കുന്നു.

 പ്രതീക്ഷിക്കാം

പ്രതീക്ഷിക്കാം

ചുരുക്കത്തിൽ കോടതി നിലപാട് പ്രതീക്ഷക്ക് വക നൽകുന്നതാണ്. നാലാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുമ്പോൾ നടപടിക്രമങ്ങൾ നിർത്തി വെക്കാൻ കേന്ദ്ര സർക്കാറിനോടാവശ്യപ്പെടുകയും, ഭരണഘടനാ സാധുത പരിശോധിക്കാൻ കേസ് ഭരണഘടനാ ബെഞ്ചിന് കൈമാറുകയും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Recommended Video

cmsvideo
Sc hearing Record Number Of Petitions On CAA | Oneindia Malayalam
 നമുക്ക് മുന്നോട്ട് പോകാം

നമുക്ക് മുന്നോട്ട് പോകാം

അതോടൊപ്പം തെരുവുകൾ ഉറങ്ങാതെ, പ്രതിഷേധത്തിന്റെ അഗ്നിനാളങ്ങൾ അണയാതെ നമുക്ക് മുന്നോട്ട് പോകാം...
എൻ.ബി: കേരള സർക്കാർ നൽകിയ കേസ് ഇന്ന് കോടതിയിൽ വന്നിട്ടില്ല. ആയതിനാൽ സർക്കാറിന് വേണ്ടി അഭിഭാഷകർ ആരും ഹാജരായതുമില്ല.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
PK Firoz about CAA plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X