പികെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി,ഖാദര്‍ മൊയ്തീന് ദേശീയ പ്രസിഡന്റ്...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായും തിരഞ്ഞെടുത്തു.
ചെന്നൈ: മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി പികെ കുഞ്ഞാലിക്കുട്ടിയെയും, ദേശീയ പ്രസിഡന്റായി ഖാദര്‍ മൊയ്തീനെയും തിരഞ്ഞെടുത്തു. ചെന്നൈ അബുസരോവര് പോര്‍ട്ടിക്കോയില്‍ ചേര്‍ന്ന മുസ്ലീം ലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇരുവരെയും തിരഞ്ഞെടുത്തത്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായും തിരഞ്ഞെടുത്തു. ഇടി മുഹമ്മദ് ബഷീര്‍ എംപിയാണ് പുതിയ ഓര്‍ഗനൈസിംഗ് സെക്രട്ടറി. ദേശീയ ട്രഷറാറായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് പകരം പിവി അബ്ദുള്‍ വഹാബിനെ പുതിയ ട്രഷററായും യോഗം തിരഞ്ഞെടുത്തു.
ഇഖ്ബാല്‍, തസ്തഗീര്‍ ആഗ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. എംപി അബ്ദുസമദ് സമദാനി, ഖുറം അനീസ്, ഷഹന്‍ഷാ ജഹാംഗീര്‍, നയീം അക്തര്‍, സിറാജ് ഇബ്രാഹിം സേട്ട് എന്നിവരെ സെക്രട്ടറിമാരായും യോഗം തിരഞ്ഞെടുത്തു. കൗസര്‍ ഹയാത്ത് ഖാന്, ബാസിത് ഷമീം, ഷറഫുദ്ധീന്‍, മതീന് എന്നിവരാണ് മറ്റു ദേശീയ ഭാരവാഹികള്‍. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുള്ള ചര്‍ച്ചയും യോഗത്തിലുണ്ടായി.