കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹൃദയഭേദകം, ഭയാനകരം; കാലാപാനന്തര ദില്ലിയിലെ മരവിപ്പിക്കുന്ന കാഴ്ച്ചകള്‍, ആസൂത്രിതമായ വംശഹത്യ'

Google Oneindia Malayalam News

ദില്ലി: 2002 ലെ ഗുജറാത്ത് കലാപത്തിന്റെ ആവർത്തനമാണ് ദില്ലിയിലും ഉണ്ടായിട്ടുള്ളതെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പൗരത്വ നിയമ ഭേദഗതി, എന്‍പിആര്‍, എന്‍സിആര്‍ നിയമങ്ങൾ രാജ്യത്തെ വിഭജിക്കുമെന്നും രാജ്യത്തിന്റെ സ്വസ്ഥത നശിപ്പിക്കുമെന്നും വിലയിരുത്തപ്പെട്ടതു തന്നെയാണ്. അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

ഫാസിസം ഭയം സൃഷ്ടിച്ച് രാജ്യത്തെ ന്യൂനപക്ഷത്തെ പാർശ്വവൽക്കരിക്കാനാണ് ശ്രമം നടത്തുന്നത്. അതിന്റെ ഭാഗമാണ് കലാപങ്ങളും ക്രൂരമായ ആൾക്കൂട്ട കൊലപാതകങ്ങളുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദില്ലിയിലെ കാലപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഹൃദയഭേദകം

ഹൃദയഭേദകം

കലാപകാരികൾ അഴിഞ്ഞാടിയ വടക്കുകിഴക്കൻ ഡൽഹിയിലെ തെരുവുകളിൽ മുഴുവൻ ഹൃദയഭേദകമായ കാഴചകളാണ് കാണാൻ കഴിഞ്ഞത്. പതിറ്റാണ്ടുകൾക്കൊണ്ട് സമ്പാദിച്ചതെല്ലാം ഒറ്റയടിക്ക് ഒരുപിടി ചാരമായിരിക്കുന്നു. എങ്ങും ഭയം തളംകെട്ടി നിൽക്കുന്ന കാഴ്ച്ച. തെരുവുകൾ മുഴുവൻ അക്രമികൾ കൂട്ടം ചേർന്ന് പകൽ കൊള്ള നടത്തിയിരിക്കുകയാണ്.

കൊള്ളയും കൊള്ളിവെപ്പും

കൊള്ളയും കൊള്ളിവെപ്പും

കൊള്ളയും കൊള്ളിവെപ്പും നടന്നിടങ്ങളിൽ ഇനി ഒന്നും ബാക്കിയില്ല. കലാപത്തിന്റെ മൂക സാക്ഷിയായ തെരുവുകളുടെ നിശബ്ദത ഭയപ്പെടുത്തുന്നതാണ്. പലയിടത്തും എല്ലാം ഇട്ടെറിഞ്ഞു പലായനം ചെയ്തിരിക്കുകയാണ് ജനം. ഓടിപ്പോയവരിൽ ചിലരൊക്കെ തിരിച്ചുവരാൻ തുടങ്ങിയിട്ടുണ്ട്. തിരിച്ചുവന്നു കാണുന്ന കാഴ്ചകളൊക്കെ ഹൃദയഭേദകമാണ്. ആസൂത്രിതമായ വംശഹത്യയുടെ കാഴ്ചകളാണ് എങ്ങും ദർശിച്ചത്.

ഗുജറാത്ത് കലാപത്തിന്റെ ആവർത്തനം

ഗുജറാത്ത് കലാപത്തിന്റെ ആവർത്തനം

2002 ലെ ഗുജറാത്ത് കലാപത്തിന്റെ ആവർത്തനമാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് ദിവസം അക്രമികൾ അഴിഞ്ഞാട്ടം നടത്തി. ആ സമയങ്ങളത്രയും പോലീസ് സംവിധാനം നിഷ്ക്രിയമായി നിന്നു എന്നത് ഏറെ അപലപനീയമാണ്. മനുഷ്യരുടെ മനസ്സിൽനിന്നും മനുഷ്യത്വം നഷ്ടമായാൽ എന്ത് സംഭവിക്കും എന്നതിന്റെ നേർ സാക്ഷ്യമാണ് ഈ തെരുവുകൾ. ഫാസിസം മനുഷ്യരിലെ നന്മയെയാണ് നശിപ്പിക്കുന്നത്.

രാജ്യത്തെ വിഭജിക്കും

രാജ്യത്തെ വിഭജിക്കും

പൗരത്വ നിയമ ഭേദഗതി, എന്‍പിആര്‍, എന്‍സിആര്‍ നിയമങ്ങൾ രാജ്യത്തെ വിഭജിക്കുമെന്നും രാജ്യത്തിന്റെ സ്വസ്ഥത നശിപ്പിക്കുമെന്നും വിലയിരുത്തപ്പെട്ടതു തന്നെയാണ്. അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഫാസിസം ഭയം സൃഷ്ടിച്ച് രാജ്യത്തെ ന്യൂനപക്ഷത്തെ പാർശ്വവൽക്കരിക്കാനാണ് ശ്രമം നടത്തുന്നത്. അതിന്റെ ഭാഗമാണ് കലാപങ്ങളും ക്രൂരമായ ആൾക്കൂട്ട കൊലപാതകങ്ങളും.

ഇന്ത്യക്കാർ പരാജയപ്പെടില്ല

ഇന്ത്യക്കാർ പരാജയപ്പെടില്ല

ഈ മന:ശാസ്ത്ര യുദ്ധത്തിൽ നമ്മൾ ഇന്ത്യക്കാർ പരാജയപ്പെടില്ല. കലാപങ്ങൾക്കിടയിലും പ്രതീക്ഷയുള്ള വർത്തമാനങ്ങളും ഞങ്ങൾക്ക് കേൾക്കാൻ സാധ്യമായി. കലാപകാരികൾ മുസ്‌ലിം വീടുകൾ തിരഞ്ഞുപിടിച്ചു ആക്രമിക്കാൻ ശ്രമിച്ചപ്പോൾ മുസ്‌ലിംകളെ സംരക്ഷിക്കാൻ മുന്നോട്ടുവന്ന ഹിന്ദു, സിഖ് സഹോദരങ്ങളുടെ മനുഷ്യത്വപരമായ സമീപനത്തെ കുറിച്ച് അവിടെ നിന്ന് ഞങ്ങൾക്ക് കേൾക്കാൻ സാധിച്ചു.

ഏറെ സങ്കടമുളവാക്കുന്നു

ഏറെ സങ്കടമുളവാക്കുന്നു

ആറ് മുസ്‌ലിം കുടുംബങ്ങളെ കലാപത്തിൽനിന്നും സംരക്ഷിച്ച ഒരു സഹോദരിയെ കുറിച്ച് കേട്ടു. ആ സഹോദരിക്ക് ഇപ്പോൾ ഗുരുതരമായി പൊള്ളലേറ്റു എന്ന വാർത്ത ഏറെ സങ്കടമുളവാക്കുന്നു. എത്ര വേഗത്തിൽ ഇന്ത്യയെ ഇല്ലായ്മ ചെയ്യാൻ ഫാസിസ്റ്റുകൾ ശ്രമിച്ചാലും അതിനു വഴങ്ങാൻ ഇന്ത്യൻ മനസ്സ് തയ്യാറല്ല. ഈ മനുഷ്യരുടെ മനസ്സിൽ തളംകെട്ടി നിൽക്കുന്ന ഭയത്തെ ഇല്ലായ്മ ചെയ്ത് പകരം ആത്മവിശ്വാസം നൽകാനുള്ള ശ്രമങ്ങൾക്കാണ് മുസ്‌ലിം ലീഗ് പ്രാധാന്യം നൽകുന്നത്.

അവർ മുക്തമായിട്ടില്ല

അവർ മുക്തമായിട്ടില്ല

ജീവിതകാലം മുഴുവൻ അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം ഒറ്റ ദിവസം കൊണ്ട് കത്തി ചാരമായതിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും അവർ മുക്തമായിട്ടില്ല. പകരം നമ്മൾ എന്ത് നൽകിയാലും അവരുടെ സങ്കടത്തിനു ബദലാവില്ല. എന്നിരുന്നാലും അവരെ ഭയത്തിനു വിട്ടുകൊടുക്കാൻ മുസ്‌ലിം ലീഗ് തയ്യാറല്ല. അവരുടെ നഷ്‌ടങ്ങൾ വിലമതിക്കാനാകാത്തതാണ്. ഉറ്റവരെയും ഉടയവരെയും നഷ്ടമായവർ. സമ്പാദ്യം പൂർണ്ണമായും നഷ്ടമായവർ അങ്ങിനെയങ്ങിനെ..

50 ലക്ഷം രൂപയുടെ സഹായം

50 ലക്ഷം രൂപയുടെ സഹായം

മുസ്‌ലിം ലീഗ് താൽക്കാലിക ആശ്വാസം എന്നനിലയിൽ 50 ലക്ഷം രൂപയുടെ സഹായം അടിയന്തിരമായി നൽകും. തുടർന്നുള്ള കാര്യങ്ങൾ സമയാ സമയം ആവശ്യാനുസരണം ചർച്ചകളിലൂടെ നിർവ്വഹിക്കും.
ഈ കലാപത്തിന്റെ ഒന്നാം പ്രതികൾ കേന്ദ്ര സർക്കാറും ആഭ്യന്തര മന്ത്രിയുമാണ്. സമാധാനത്തോടെയും സ്വസ്ഥതയോടെയും ജീവിക്കാൻ സാഹചര്യം ഉണ്ടാക്കിക്കൊടുക്കേണ്ട ഭരണകൂടം ജനങ്ങളുടെ അസ്വസ്ഥതയുടെ കാരണമായി തീരുന്നത് ഉത്തരാധുനിക സമൂഹത്തിനു ചേർന്നതല്ല.

പുരോഗതിയുടെ ലക്ഷണം

പുരോഗതിയുടെ ലക്ഷണം

നമ്മുടെ രാജ്യത്തേക്ക് എത്രവലിയ രാഷ്ട്ര തലവന്മാർ കടന്ന് വരുന്നു എന്നതല്ല പുരോഗതിയുടെ ലക്ഷണം. രാജ്യത്തു ദശകോടിക്കണക്കിനു വികസനങ്ങൾ വരുന്നതുമല്ല രാജ്യ പുരോഗതി എന്ന് പറയുന്നത്. രാഷ്ട്രത്തിലെ പൗരന്മാർക്ക് സ്വസ്ഥമായി ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കലാണ് ഭരണകൂടം പ്രഥമമായി നിർവ്വഹിക്കേണ്ടത്. അതില്ലാതെ മറ്റെന്ത് ഉണ്ടായിട്ടും കാര്യമില്ല. കൃത്യമായ ആസൂത്രണത്തോടെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ചു ഒരു വിഭാഗത്തിന് എതിരായി നടത്തിയ വംശഹത്യാപരമായ കലാപത്തിന് എതിരായി ഇന്ത്യൻ സമൂഹത്തിന്റെ മന:സാക്ഷി ഉണരണം.

ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി

രാജ്യത്തിന്റെ പൊതു ശത്രുവായ ഫാസിസ്റ്റുകൾക്ക് എതിരായി മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി പോരാടേണ്ട സന്നിഗ്ദ്ധ ഘട്ടമാണിത്. ചരിത്രത്തിൽ ഏറ്റവും ഭീകരമായ മന:ശാസ്ത്ര യുദ്ധം നയിച്ച് ഉൻമൂലന സിദ്ധാന്തത്തിന്റെ ക്രൂര മുഖം നടപ്പിൽ വരുത്തിയ സാക്ഷാൽ ഹിറ്റ്‌ലർ ഒടുവിൽ എല്ലാ ആത്മവിശ്വാസവും തകർന്ന് ആത്മഹത്യ ചെയ്തതാണെന്ന്‌ വർത്തമാനകാല ഫാസിസ്റ്റ് ഭരണാധികാരികൾ ഓർമ്മിക്കുന്നത് നല്ലതാണ്. മനക്കരുത്തു കൊണ്ടും കറകളഞ്ഞ മതേതര നിലപാടുകൊണ്ടും നമ്മൾ ഇന്ത്യക്കാർ ഈ പ്രതിസന്ധിയെ അതിജീവിക്കും.

 കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് അനുരാഗ് കശ്യപ്; എത്ര രൂപക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് അനുരാഗ് കശ്യപ്; എത്ര രൂപക്കാണ് നിങ്ങളെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്

English summary
PK Kunhalikutty's fb post about Delhi Violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X