കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ പോകുന്നത് വല്ലപ്പോഴും!! മുത്തലാഖിനെതിരെ ശക്തമായി പ്രതികരിക്കും

Google Oneindia Malayalam News

ദില്ലി: മുത്തലാഖ് ബില്ലിന്‍മേലുള്ള വോട്ടെടുപ്പിന് ലോക്‌സഭയില്‍ പികെ കുഞ്ഞാലിക്കുട്ടി എത്താതിരുന്നതായിരുന്നു നേരത്തെയുള്ള വിവാദം. എന്നാല്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ ഇദ്ദേഹം ലോക്‌സഭയില്‍ വല്ലപ്പോഴും മാത്രമാണ് ഹാജരാകുന്നത് എന്നാണ് പുതിയ വിവരം.

മുസ്ലിം ലീഗിന്റെ മറ്റൊരു ലോക്‌സഭാ അംഗമായ ഇടി മുഹമ്മദ് ബഷീര്‍ ലോക്‌സഭയില്‍ ഭേദപ്പെട്ട നിലയില്‍ ഹാജരാകുമ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ അലംഭാവം. പകുതി ദിവസങ്ങള്‍ പോലും കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ എത്തിയില്ല. മുത്തലാഖ് വിവാദത്തില്‍ കുരുക്കിലായ കുഞ്ഞാലിക്കുട്ടിക്ക് അടുത്ത തിരിച്ചടിയാണ് പുതിയ വിവരങ്ങള്‍. സഭയില്‍ ഹാജരാകാത്തത് സംബന്ധിച്ച് പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ട്...

 കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം

കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം

പികെ കുഞ്ഞാലിക്കുട്ടി എംപി പാര്‍ലമെന്റിലെത്തിയത് പകുതിയില്‍ താഴെ ദിവസം മാത്രമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. നിലവിലെ സമ്മേളനം ആരംഭിച്ചതിന് ശേഷം ആദ്യ എട്ടുദിവസത്തിനിടെ കുഞ്ഞാലിക്കുട്ടി നാല് ദിവസം പോലും ഹാജരായില്ല. 2017ലാണ് കുഞ്ഞാലിക്കുട്ടി ഉപതിരഞ്ഞെടുപ്പിലൂടെ മലപ്പുറം മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

എല്ലാ സമ്മേളനത്തിലും

എല്ലാ സമ്മേളനത്തിലും

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ പാര്‍ലമെന്റ് സമ്മേളനം നടന്നത്. ഈ സമ്മേളനത്തിലും അദ്ദേഹം പകുതി ദിവസവും ഹാജരായിരുന്നില്ല. ശേഷം മൂന്ന് പാര്‍ലമെന്റ് സമ്മേളനങ്ങള്‍ നടന്നു. അതിലെല്ലാം ഹാജര്‍ നില കുറവായിരുന്നു.

 ഒരു സമ്മേളനത്തില്‍ മാത്രം

ഒരു സമ്മേളനത്തില്‍ മാത്രം

ഒരു സമ്മേളനത്തില്‍ മാത്രമാണ് പകുതി ദിവസം അദ്ദേഹം സഭയിലെത്തിയത്. മുത്തലാഖ് ബില്ല് ചര്‍ച്ച ചെയ്യുന്ന ദിവസം പോലും മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവ് സഭയില്‍ എത്താതിരുന്നതാണ് വിവാദമായത്. മുന്‍ഗാമികളായ ലീഗ് എംപിമാര്‍ ഇത്തരത്തില്‍ ആയിരുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കുറ്റപ്പെടുത്തു.

 ഇടിയുടെ കാര്യം

ഇടിയുടെ കാര്യം

ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ മുസ്ലിം ലീഗിന് സാധിച്ചിട്ടില്ല. പല ചാനല്‍ ചര്‍ച്ചകളിലും ലീഗ് നേതാക്കള്‍ മൗനികളാകുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ മുസ്ലിം ലീഗിന്റെ മറ്റൊരു എംപിയായ ഇടി മുഹമ്മദ് ബഷീര്‍ 80 ശതമാനത്തിലധികം ഹാജരോടെ തന്റെ സാന്നിധ്യം സഭയില്‍ അറിയിച്ചിട്ടുണ്ട്.

ശക്തമായി എതിര്‍ക്കും

ശക്തമായി എതിര്‍ക്കും

കേരളത്തിലെ മറ്റു എംപിമാരെല്ലാം 70 ശതമാനത്തോളം ഹാജര്‍ നേടിയിരിക്കെയാണ് കുഞ്ഞാലിക്കുട്ടി ഏറെ പിന്നിലായത്. സുപ്രധാന ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുക്കുകയോ പാര്‍ട്ടിയുടെ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്യാറില്ല എന്നാണ് ഇതില്‍ വ്യക്തമാകുന്നത്. അതേസമയം, ലോക്‌സഭയില്‍ പാസായ മുത്തലാഖ് ബില്ല് രാജ്യസഭയില്‍ ശക്തമായി എതിര്‍ക്കുമെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

എഴുത്തുകളില്‍ ബിജെപി ചായ്‌വ്; മോഹന്‍ലാല്‍ ബിജെപി അനുഭാവിയാണോ? താരത്തിന്റെ കിടിലന്‍ മറുപടിഎഴുത്തുകളില്‍ ബിജെപി ചായ്‌വ്; മോഹന്‍ലാല്‍ ബിജെപി അനുഭാവിയാണോ? താരത്തിന്റെ കിടിലന്‍ മറുപടി

English summary
Malappuram MP PK Kunjalikutty absent in Parliament most of the day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X