ആമസോണില്‍ വിമാനം തകര്‍ന്ന് വീണു: ജീവനക്കാര്‍ ഉള്‍പ്പെടെ 14 പേര് കൊല്ലപ്പെട്ടു
റിയോ ഡി ജനീറോ: ബ്രസീലിലെ ആമസോണില്‍ വിമാനം തകര്‍ന്ന് വീണു 14 മരണം. വിമാനത്തിലെ രണ്ട് ജീവനക്കാരും മരിച്ചവരില്‍ വരും. ഗവര്‍ണറാണ് ഇക്കാര്യം അറിയിച്ചത്. ആമസോണ്‍ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ മനാസില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബാഴ്സലോസ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. അതേസമയം അപകടകാരണം അടക്കം കണ്ടെത്തിയിട്ടില്ല.
ബ്രസീലിയന്‍ എയര്‍ക്രാഫ്റ്റ് നിര്‍മാതാക്കളായ എംബ്രയര്‍ നിര്‍മിച്ച ഇരട്ട എഞ്ചിന് ടര്‍ബോപ്രോപ്പായ ഇഎംബി 110 ആണ് അപകടത്തില്‍പ്പെട്ട വിമാനം. ഈ വിമാനത്തില്‍ പതിനെട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. മനാസില്‍ നിന്ന് ബാഴ്സലോസിലേക്കുള്ള 90 മിനുട്ട് നീണ്ട യാത്രയിലായിരുന്നു വിമാനം. ആമസോണാസ് ഗവര്‍ണര്‍ വില്സന് ലിമ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആവശ്യമായ സഹായം തന്റെ ടീം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മനാസ് എയറോടാക്സ് എയര്‍ലൈന്‍ അപകടം നടന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു. അതേസമയം എത്ര പേര് മരിച്ചുവെന്നോ, പരിക്കേറ്റവര്‍ എത്രയുണ്ടെന്നോ തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ മൗനം പാലിക്കുകയാണ്. അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കും. ഈ സമയം സ്വകാര്യത മാനിച്ച് നിശബ്ദത പാലിക്കുകയാണെന്നും കമ്പനി പറഞ്ഞു.
അതേസമയം മരിച്ചവരില്‍ യുഎസ് പൗരന്മാരും ഉണ്ടെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. സ്പോര്‍ട്സ് ഫിഷിംഗിനായി ബാഴ്സലോസിലേക്ക് പോകുന്ന ബ്രസീലുകാരായിരുന്നു വിമാനത്തിലെ യാത്രക്കാരെന്നാണ് എയര്‍ലൈന്‍ കമ്പനി നല്കുന്ന സൂചന. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപടകമെന്നാണ് പ്രാഥമിക നിഗമനം. ലാന്‍ഡിംഗിന് ശ്രമിക്കുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കനത്ത മഴയില്‍ ബാഴ്സലോസില്‍ ഇറങ്ങിയ വിമാനത്തിന് പക്ഷേ പ്രതികൂല കാലാവസ്ഥ പിടിച്ച് നില്ക്കാനായില്ല. റണ്‍വേയുടെ മധ്യത്തിലാണ് പൈലറ്റ് വിമാനം ഇറക്കിയത്. മുന്നില്‍ ഒന്നും കാണാന്‍ സാധിക്കുമായിരുന്നില്ല. ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ആമസോണാസ് സ്റ്റേറ്റ് സെക്യൂരിറ്റി സെക്രട്ടറി വിനീഷ്യസ് അല്‍മെയ്ഡ പറഞ്ഞു. ലാന്‍ഡിംഗ് സ്ട്രിപ്പില്‍ നിന്ന് ഒടുവില്‍ താഴേക്ക് പതിക്കുകയായിരുന്നു.
ചെളി നിറഞ്ഞ ഇടത്തായിരുന്നു ഈ വിമാനം തകര്‍ന്ന് കിടന്നിരുന്നത്. മുന്‍ ഭാഗം തകര്‍ന്ന് പോയതായും ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിയന്‍ വ്യോമസേനയും, പോലീസും അപകടകാരണം അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തലസ്ഥാന നഗരിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇവ തിരിച്ചറിയുന്നതിന് വേണ്ടിയാണിത്.
അതേസമയം സംസ്ഥാനത്തിന് പുറത്തേക്ക് മൃതദേഹം കൊണ്ടുപോകുന്ന സമയം വൈകിയേക്കും. ഇവിടെ ടേക്കിനും, ലാന്‍ഡിംഗിനും രാത്രിയില്‍ അനുമതിയില്ല. പുലര്‍ച്ചെ അഞ്ച് മണിക്ക് മനാസില്‍ നിന്ന് നാവിക സേന വിമാനത്തില്‍ അന്വേഷണ സംഘം അടക്കം എത്തും. മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തിയ ശേഷം കുടുംബത്തിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications